
ആറ്റിങ്ങല്‍: കല്ലമ്പലം കൈരളി ജംഗ്ഷന് സമീപം കടയില്‍ കയറി പ്രസാദ് എന്നയാളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. കാട്ടുച്ചന്ത പള്ളിക്ക് സമീപം മുളവന പുത്തന്‍ വീട്ടില്‍ ചാള്‍സ് എന്ന് വിളിക്കുന്ന സജീറിനെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ആകെ നാല് പ്രതികളാണുള്ളത്. ഇതില്‍ ഒരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ഹരിയുടെ നിര്‍ദ്ദേശ പ്രകാരം ആറ്റിങ്ങല്‍ എസ്.എച്ച്.ഒ രാജേഷ്, എസ്.ഐ.ജുബി, എ.എസ്.ഐ സലിം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ബാക്കിയുള്ള രണ്ട് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.