Breaking News

മത തീവ്രവാദികളുടെ വോട്ട് വേണ്ട; തുറന്നടിച്ച് പി.സി.ജോര്‍ജ്ജ്

പി.സി.ജോര്‍ജ്ജ്

കോട്ടയം: മത തീവ്രവാദികളുടെ വോട്ട് തനിക്ക് വേണ്ടെന്ന് പി.സി.ജോര്‍ജ്ജ്. ‘ഇവിടെ മത തീവ്രവാദികള്‍ കുറച്ചേയുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്നെ സഹായിച്ചവരാണ്. അന്നവര്‍ മത തീവ്രവാദികളാണെന്ന് ഞാനറിരുന്നില്ല. അവരുടെ വോട്ട് വേണ്ട. പച്ചക്ക് പറയാം. തീവ്രവാദികളുടെ വോട്ട് വാങ്ങി എംഎല്‍എ ആകാന്‍ ഉദ്ദേശിക്കുന്നില്ല’-ഇങ്ങനെയായിരുന്നു പി.സി.ജോര്‍ജ്ജിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട തേവരുപാറയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ തന്നെ കൂക്കിവിളിച്ചവരോട് പി.സി.ജോര്‍ജ്ജ് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഈരാറ്റുപേട്ടയിലെ തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പി.സി.ജോര്‍ജ്ജ് ഇപ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തവണ സംസ്ഥാനത്ത് ആര്‍ക്കും ഭൂരിപക്ഷം കിട്ടാന്‍ പോകുന്നില്ലെന്നും അത് കഴിഞ്ഞ് പൂഞ്ഞാറുകാര്‍ തീരുമാനിക്കും ആര് വേണമെന്നെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *