
തിരുവനന്തപുരം: ഇരട്ട വോട്ടുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍. ഇരട്ട വോട്ടുകള്‍ ഉള്ളവരെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്. ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഇരട്ട വോട്ടുകള്‍ മരവിപ്പിക്കുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിയമ തടസ്സങ്ങളുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്.
ഇരട്ട വോട്ടുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇരട്ടവോട്ടുകള്‍ സ്ഥിരീകരിച്ച കമ്മീഷന്‍ ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ വേഗത്തിലാക്കാനും ചെന്നിത്തലയുടെ കോടതിയെ സമീപിച്ച നടപടി സഹായിച്ചേക്കും.