
വര്‍ക്കല: ഇലകമണില്‍ എന്‍.ഡി.എയുടെ ഫള്ക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. ഇലകമണ്‍ കെടാകുളം 29-ാം നമ്പര്‍ ബൂത്ത് പരിധിയിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടത്. ഇന്ന് രാവിലെ ഗൃഹസമ്പര്‍ക്കത്തിനിറങ്ങിയ ബി.ജെ.പി പ്രവര്‍ത്തകരാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടത്. ഒരു ഫ്‌ളക്‌സ് ബോര്‍ഡ് ഭാഗികമായും മറ്റൊന്ന് പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ട നിലയിലാണ്.
സംഭവത്തിന് പിന്നില്‍ സി.പി.എം ആണെന്ന് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഖില്‍ പനയറ ആരോപിച്ചു. ഈ പ്രദേശം സി.പി.എം അവരുടെ കുത്തകയാക്കി വച്ചിരിക്കുകയാണ്. മറ്റൊരു പാര്‍ട്ടിയുടെ പോസ്റ്ററുകളോ ഫ്‌ളക്‌സ് ബോര്‍ഡുകളോ അവര്‍ ഇവിടെ അനുവദിക്കുകയില്ല എന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സി.പി.എമ്മിന്റെ പരാജയ ഭീതിയാണ്. സംഭവത്തില്‍ ബി.ജെ.പി കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായും പോലീസില്‍ പരാതി നല്‍കുമെന്നും കുറ്റക്കാരെ വെളിച്ചത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതായും അഖില്‍ പനയറ വ്യക്തമാക്കി.