Breaking News

ദുരന്തഭൂമിയില്‍നിന്ന് ആശ്വാസ വാര്‍ത്ത; നാല് പേരെ ജീവനോടെ കണ്ടെത്തി

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയില്‍നിന്ന് ആശ്വാസ വാര്‍ത്ത. നാംദിനത്തിലെ തെരച്ചിലില്‍ ഒരു കുടുംബത്തിലെ നാല് പേരെ ജീവനോടെ കണ്ടെത്തി. സൈന്യമാണ് ഇവരെ ജീവനോടെ കണ്ടെത്തിയ കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. പടവെട്ടിക്കുന്ന് എന്ന സ്ഥലത്തുനിന്നാണ് കാഞ്ഞിരക്കത്തോട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെ ജീവനോടെ കണ്ടെത്തിയത്. ഇതില്‍ ജോമോളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. ഹെലികോപ്റ്ററില്‍ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ ഇനിയും കണ്ടെത്താനുള്ളവരെ ഇതുപോലെ ജീവനോടെ കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയ്ക്ക് ജീവന്‍ വച്ചിരിക്കുകയാണ്.

അതേസമയം, ദുരന്തമുണ്ടായതിന്റെ നാലാം ദിവസവും മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമായി നടത്തുകയാണ്. 40 ടീമുകള്‍ തെരച്ചില്‍ മേഖല ആറ് സോണുകളാക്കി തിരിച്ചാണ് തെരച്ചില്‍ നടക്കുന്നത്. അട്ടമലയും ആറന്‍മലയും ഒന്നാം സോണും, മുണ്ടക്കൈ രണ്ടാം സോണും, പുഞ്ചിമട്ടം മൂന്നാം സോണും, വെള്ളാര്‍മല വില്ലേജ് റോഡ് നാലാം സോണും, ജി.വി.എച്ച്.എസ്.എസ് വെള്ളാര്‍മല അഞ്ചാം സോണും, പുഴയുടെ അടിവാരം ആറാം സോണുമാണ്. സൈന്യം, എന്‍.ഡി.ആര്‍.എഫ്, ഡി.എസ്.ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എം.ഇ.ജി ഉള്‍പ്പെടെയുള്ള സംയുക്തസംഘം ജീവന്റെ തുടിപ്പുകള്‍ തേടി തെരച്ചില്‍ തുടരുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *