
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കര്‍ കേന്ദ്രത്തിന് കത്തയച്ചു. വായ്പാ കണക്കുകള്‍ വിശദീകരിക്കണമെന്നാവശ്യപ്പെടുന്ന കത്ത് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അയച്ചത്. സംസ്ഥാനങ്ങള്‍ക്ക് എടുക്കാവുന്ന വായ്പാ പരിധി ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കുകയാണ് ചെയ്യുന്നത്.
ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പാ പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരുന്നു. 32440 കോടി രൂപ വായ്പ പരിധി നിശ്ചയിച്ച് നല്‍കിയിരുന്നെങ്കിലും 15390 കോടി രൂപക്ക് മാത്രമാണ് അനുമതിയുള്ളത്. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് വായ്പാ പരിധി വെട്ടിക്കുറച്ചിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ഇത് 23000 കോടി രൂപയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാല്‍ വീണ്ടും 8000 കോടി രൂപയുടെ കുറവുണ്ടായി. ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള ഒമ്പത് മാസം എടുക്കാവുന്ന വായ്പ തുകക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് നടപ്പ് സാമ്പത്തിക വര്‍ഷം ആകെ എടുക്കാവുന്ന തുക സംബന്ധിച്ച കേന്ദ്രത്തിന്റെ അറിയിപ്പ്.
