
കൊച്ചി: സി.പി.എം പ്രാദേശിക നേതാക്കളുടെ ദ്രേഹം കാരണം കമ്പനി പൂട്ടുന്നുവെന്ന് ഫാല്‍ക്കന്‍ ഇന്‍ഫ്രാസ്ട്രച്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ എന്‍.എ.മുഹമ്മദ് കുട്ടി. ഏലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്റെയും സി.പി.എം പ്രാദേശിക നേതാക്കളുടെയും നിലപാടുകളാണ് കണ്ടെയ്‌നര്‍ വാഹനങ്ങള്‍ക്കായുള്ള പാര്‍ക്കിംഗ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി.
കണ്ടെയ്‌നര്‍ റോഡില്‍ ഇരുപതേക്കറോളം വരുന്ന ഭൂമിയിലാണ് പാര്‍ക്കിംഗ് കേന്ദ്രം സ്ഥാപിച്ചത്. ഈ ഭൂമിയിലെ രണ്ടേക്കറോളം വരുന്ന സ്ഥലം മണ്ണിട്ട് നികത്താന്‍ തുടങ്ങിയതോടെ സി.പി.എം പ്രാദേശിക നേതൃത്വം എതിര്‍പ്പുമായി രംഗത്തെത്തി. 2019ലെ ഗസറ്റ് നോട്ടിഫിക്കേഷന്‍ പ്രകാരം ഭൂമി മണ്ണിട്ട് നികത്താന്‍ തനിക്ക് അനുമതിയുണ്ടെന്നും ജൂണ്‍ 6 വരെ തനിക്ക് അനുകൂലമായ ഹൈക്കോടി ഉത്തരവുണ്ടെന്നും മുഹമ്മദ് കുട്ടി വ്യക്തമാക്കുന്നു.
കേരളം വ്യവസായ സൗഹൃദമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ വ്യവസായ മന്ത്രിയുടെ മണ്ഡലത്തില്‍ അദ്ദേഹത്തിനുകൂടി അറിവുള്ള വിഷയത്തിലാണ് തനിക്ക് ഇത്തരം ദുരനുഭവങ്ങള്‍ സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. അതേസമയം, അനുമതിയില്ലാതെയാണ് സ്ഥലം മണ്ണിട്ട് നികത്തുന്നതെന്നും ഇക്കാര്യത്തില്‍ നാട്ടുകാര്‍ക്ക് പരാതിയുണ്ടെന്നും സി.പി.എം നേതാവും ഏലൂര്‍ മുനിസിപ്പല്‍ ചെയര്‍മാനുമായ എ.ഡി.സുജില്‍ പറയുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്കും മുന്നണി നേതാക്കള്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് മുഹമ്മദ് കുട്ടി.
