Breaking News

തദ്ദേശ തെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് 9 സീറ്റ്, യു.ഡി.എഫിന് 8, ബി.ജെ.പിക്ക് 1

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ ഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം. 9 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫ് സീറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച 1 സീറ്റ് ബി.ജെ.പിയും നേടി. രണ്ടിടത്ത് ഇടതു പിന്തുണയുള്ള സ്വതന്ത്രര്‍ വിജയിച്ചു. ഇതുകൂടി കൂട്ടിയാണ് എല്‍.ഡി.എഫ് 9 സീറ്റുകള്‍. പരസ്പരം സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുക്കുന്ന കാര്യത്തിലും എല്‍.ഡി.എഫും യു.ഡി.എഫും തുല്യത പാലിച്ചു. എല്‍ഡിഎഫും യുഡിഎഫും നാല് സീറ്റുകള്‍ വീതം പിടിച്ചെടുത്തു.

പാലക്കാട് പെരിങ്ങോട്ടുകുറിശിയില്‍ കോണ്‍ഗ്രസ് വിട്ട എ.വി ഗോപിനാഥിന്റെ പിന്തുണയുള്ള സ്ഥാനാര്‍ഥി വിജയിച്ചു. പാലക്കാട് പെരിങ്ങോട്ടുകുര്‍ശ്ശി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍, കോണ്‍ഗ്രസ് വിട്ട എ.വി ഗോപിനാഥിന്റെ പിന്തുണയോടെ മത്സരിച്ച ആര്‍ ഭാനുരേഖ 417 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇവിടെ യുഡിഎഫിന് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. കോട്ടയം മുന്‍സിപ്പാലിറ്റിയിലെ പുത്തന്‍തോടു വാര്‍ഡ് വാശിയേറിയ മത്സരത്തില്‍ യുഡി എഫ് നിലനിര്‍ത്തി. 75 വോട്ടുകള്‍ക്കാണ് യു ഡി എഫിന്റെ സൂസന്‍ കെ സേവിയര്‍ ജയിച്ചത്. ഇവിടെ പരാജയപ്പെട്ടിരുന്നു എങ്കില്‍ യുഡിഎഫ് ഭരണത്തിനുതന്നെ ഭീഷണി ആകുമായിരുന്നു.

കോട്ടയം പൂഞ്ഞാര്‍ പഞ്ചായത്ത് പെരുന്നിലത്ത് വാര്‍ഡ് ജനപക്ഷത്ത് നിന്നും സിപിഎം പിടിച്ചെടുത്തു. എല്‍ഡിഎഫ്ബി സ്ഥാനാര്‍ഥി ബിന്ദു അശോകന്‍ 12 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപി പിന്തുണയോടെ മല്‍സരിച്ച ജനപക്ഷം ഇവിടെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.കൊല്ലം അഞ്ചല്‍ പഞ്ചായത്തിലെ തഴമേല്‍ പതിനാലാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ബി.ജെ.പി സിറ്റിങ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. സിപിഐയിലെ ജി. സോമരാജന്‍ 264 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

എണാകുളം നെല്ലിക്കുഴി പഞ്ചായത്തില്‍ ആറാം വാര്‍ഡ് ബി.ജെ.പിയില്‍ നിന്ന് സി.പി.എം പിടിച്ചെടുത്തു. ഘഉഎ സ്ഥാനാര്‍ത്ഥി അരുണ്‍ സി ഗോവിന്ദ് ആണ് വിജയിച്ചത്. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് കല്ലമലയില്‍ ബിജെപി സ്ഥാനാര്‍ഥി ശോഭന 92 വോട്ടിനു വിജയിച്ചു. സിപിഐയുടെ സീറ്റ് ആണ് ബിജെപി പിടിച്ചെടുത്തത്. പത്തനംതിട്ട മൈലപ്ര പഞ്ചായത്ത് അഞ്ചാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ജെസ്സി വര്‍ഗീസ് ആണ് 78 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചത്. ആകെയുള്ള 13 സീറ്റില്‍ എല്‍ഡിഎഫ് ആര് , യുഡിഎഫ് ആര് , ബിജെപി ഒന്ന് എന്ന കക്ഷിനില ആയതോടെ ഭരണം തുലാസിലായി.

തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡ് എല്‍ഡിഎഫ് വാര്‍ഡ് നിലനിര്‍ത്തി. സി പി എമ്മിന്റെ അജിത് രവീന്ദ്രന്‍ വിജയിച്ചു. കണ്ണൂര്‍ കോര്പറേഷന്‍ പള്ളിപ്രം ഡിവിഷന്‍ യുഡിഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ എ ഉമൈബ 1015 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കോഴിക്കോട് പുതുപ്പാടി കനലാഡ് വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. സിപിഎമ്മിന്റെ അജിത മനോജ് ആണ് വിജയിച്ചത്. കണ്ണൂര്‍ ചെറുതാഴം പഞ്ചായത്ത് 16ാം വാര്‍ഡ് യുഡിഎഫ് എല്‍ഡിഎഫില്‍ നിന്ന്പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യു.രാമചന്ദ്രന്‍ 80 വോട്ടിനു വിജയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *