Breaking News

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവിൽ നിയമനം നടത്തും. പ്രതിമാസ വേതനം 36,000 രൂപ. ഡി.എം.എസ്.പി അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ, ആർ.സി.ഐ അംഗീകാരം, രണ്ടു വർഷത്തെ ക്ലിനിക്കൽ പരിചയം, ലേണിങ് ഡിസബിലിറ്റിയിലുള്ള വൈദഗ്ധ്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി സെപ്റ്റംബർ 10 ന് രാവിലെ 10ന് സി.ഡി.സിയിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം. വിശദവിവരങ്ങൾക്ക്: https://cdckerala.org/ ഫോൺ: 0471 – 2553540.

Related posts

Leave a Reply

Your email address will not be published. Required fields are marked *