Breaking News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്ക് സ്വീകരണവും വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും

വര്‍ക്കല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്ക് സ്വീകരണവും വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും ഇന്ന് വൈകിട്ട് 3.30ന്. പുത്തന്‍ചന്ത കിംഗ്‌സ് ഹാളില്‍ നടക്കുന്ന ചടങ്ങ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പുതിയ ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തന്‍ചന്ത യൂണിറ്റ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ കമറുദ്ദീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

യൂണിറ്റ് വൈസ് പ്രസിഡന്റ് മോഹന്‍ദാസ് എവര്‍ഷൈന്‍ സ്വാഗതം പറയും. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെ സംഘടനാ മേഖലാ പ്രസിഡന്റും ജില്ലാ ജന.സെക്രട്ടറിയുമായ ജോഷി ബാസു ആദരിക്കും. യൂണിറ്റ് ജന.സെക്രട്ടറിയും താലൂക്ക് സെക്രട്ടറിയുമായ കെ.അനില്‍കുമാര്‍ ആശംസയും യൂണിറ്റ് ട്രഷറര്‍ ഷാജി നന്ദിയും രേഖപ്പെടുത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *