

ചെറുന്നിയൂര്‍: ചെറുന്നിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. ചെറുന്നിയൂര്‍ ഗ്രാമ പഞ്ചായത്തും കൃഷി ഭവനും സംയുക്തമായാണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്. കര്‍ഷക സഭ പഞ്ചായത്ത് പ്രസിഡന്റ് ശശികല ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയര്മാന് മനോജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ ചെയര്മാന് ലീന, മെമ്പര്‍ മാര്‍ റസീന, അഖില്‍, സനല്‍കുമാര്‍, ശിവകുമാര്‍, വിജി, കൃഷി ഓഫിസിര്‍ വിമല്‍കുമാര്‍, സെക്രട്ടറി ആരിഫ്, യെശ മാനേജര്‍, ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.







