Breaking News

വീണ്ടും കൂട്ട സ്ഥിരപ്പെടുത്തല്‍: ഇന്നത്തെ കണക്ക് 221

മുഖ്യമന്ത്രി പിണറായി വിജയന്‍ (ഫയല്‍ ചിത്രം)

261 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ തൊഴിലിനുവേണ്ടി സമരം തുടരുമ്പോള്‍ സംസ്ഥാനത്ത് വീണ്ടും കൂട്ട സ്ഥിരപ്പെടുത്തല്‍ നടത്തി ഇടതുപക്ഷ സര്‍ക്കാര്‍. വിവിധ വകുപ്പുകളിലായി 221 ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഇന്ന് മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായത്.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്-37, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷന്‍-14, സ്‌കോള്‍ കേരള-54, കേരള ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍-100 ഇന്നത്തെ സ്ഥിരപ്പെടുത്തലിന്റെ കണക്ക് ഇങ്ങനെ. 261 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 16 യു.ഡി.സി., 17 എല്‍.ഡി.സി. ഉള്‍പ്പടെ 55 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 6 എന്‍ട്രി കേഡര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 23 തസ്തികകള്‍ അസിസ്റ്റന്റിന്റേതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *