Breaking News

കേരള ക്ഷേത്രസമന്വയ സമിതി: സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

എറണാകുളം: കേരള ക്ഷേത്രസമന്വയ സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെബ്രുവരി 11ന് എറണാകുളം പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം ആഡിറ്റോറിയത്തില്‍ വച്ച് നടന്ന കേരള ക്ഷേത്രസമന്വയ സമിതി സംസ്ഥാന ഭാരവാഹി സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ആത്മീയ ആചാര്യന്‍ സ്വാമി ഉദിത് ചൈതന്യ സമ്മേളനം ദീപം തെളിയിച്ച് സമ്മേളനത്തിന് തുടക്കം കുറിച്ചു. ആലംകോട് ദാനശീലന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ.ജി.രാമന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ബാബാജി സ്വാമി, മന്നത്ത് രാജന്‍, കോട്ടയം ദേവന്‍ എന്നിവര്‍ അശംസകളര്‍പ്പിച്ചു. അനന്തമൂര്‍ത്തി നന്ദി രേഖപ്പെടുത്തി.
ക്ഷേത്ര കലാകാരന്മാര്‍, തന്ത്രിമാര്‍, മറ്റ് ക്ഷേത്ര ജീവനക്കാര്‍, ജ്യോതിഷികള്‍, വാസ്തുവിദ്യാരംഗത്തുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളെല്ലാം ചേര്‍ന്ന സംഘടനയാണ് കേരള ക്ഷേത്രസമന്വയ സമിതി. ക്ഷേത്ര കലാസംഘം, ക്ഷേത്ര പരിപാലന താന്ത്രികസംഘം, യുവജനവേദി, വനിതാവേദി തുടങ്ങി ഏഴോളം പോഷക സംഘടനകളും കേരള ക്ഷേത്രസമന്വയ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഭാരവാഹികള്‍-പ്രസിഡന്റ്: ആലംകോട് ദാനശീലന്‍, വൈസ് പ്രസിഡന്റുമാര്‍: അരവിന്ദാചാര്യ, മന്നത്ത് രാജന്‍, ക്ഷമാ ദേവി, ദേവന്‍. ജന:സെക്രട്ടറിമാര്‍: കൊടശ്ശനാട് മുരളി, രത്‌നാകരന്‍. സെക്രട്ടറിമാര്‍: സുരേഷ് ബാബു, അശ്വതി, അജിത് പ്രസാദ്, ശ്രീധരന്‍ പുഷ്‌കരന്‍, സുരേഷ് കേശവപുരം. ട്രഷറര്‍: വി.രാജന്‍. ജില്ലാ പ്രസിഡന്റുമാര്‍: കാസര്‍കോട്‌വേലായുധന്‍, വയനാട്-ബിജു, കണ്ണൂര്‍-സുധീര്‍ ബാബു, പാലക്കാട്പ്രകാശ് നട്ടുകുളങ്ങര, മലപ്പുറംസുനില്‍, കോഴിക്കോട്-ബാലന്‍ വെങ്ങളശ്ശേരി, തൃശൂര്‍-അരുണ്‍ പട്ടേല്‍, എറണാകുളം-ഗോപകുമാര്‍, ഇടുക്കി-ഗോപിനാഥന്‍, ആലപ്പുഴ-അഡ്വ:എം.എസ്. ഉണ്ണിത്താന്‍, കോട്ടയം-പ്രമോദ് തടത്തില്‍, പത്തനംതിട്ട-സുരേഷ് കേശവപുരം(താത്കാലിക ചുമതല), കൊല്ലം-കൃഷ്ണന്‍ ഷണ്‍മുഖന്‍, തിരുവനന്തപുരം-ബൈജു ചന്ദ്രന്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *