

വര്‍ക്കല: വര്‍ക്കല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും നടന്നു. കെ.സുദര്ശന് നഗറില്‍ (ആനന്ദന് ടൂറിസ്റ്റ് ഹോം, റെയില്‍വേ സ്റ്റേഷന് സമീപം) നടന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല എം.എല്‍.എ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ഡി.സി.സി പ്രസിഡന്റ് പാലോട് രവി കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ചു. വര്‍ക്കല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.എന്‍.റോയ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

തണല്‍-ഒരു കൈത്താങ്ങ് എന്ന കാരുണ്യ സഹായ പ്രവര്‍ത്തന പദ്ധതിയുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു. പാലോട് രവി ലോഗോ പ്രകാശനം ചെയ്തു. മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ ലോഗോ ഏറ്റുവാങ്ങി. മുന്‍ എം.എല്‍.എ ശരത്ചന്ദ്രപ്രസാദ്, കെ.പി.സി.സി സെക്രട്ടറി ബി.ആര്.എം.ഷെഫീര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

മുന്‍ കെ.പി.സി.സി അംഗം അഡ്വ.കെ.ആര്.അനില്‍കുമാര്‍, ഡി.സി.സി സെക്രട്ടറിമാരായ ജോസഫ് പെരേര, പി.വിജയന്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ.രഘുനാഥന്, എന്‍.എസ്.യു നാഷണല്‍ കോര്‍ഡിനേറ്റര്‍ കല്ലമ്പലം നബീല്‍, നഗരസഭ മുന്‍ ചെര്മാന്മാരായ കെ.സൂര്യപ്രകാശ്, എന്‍.അശോകന്, വര്‍ക്കല മണ്ഡലം പ്രസിഡന്റ് സജി വേളിക്കാട്, ശിവഗിരി മണ്ഡലം പ്രസിഡന്റ് കെ.സത്യജിത്ത്, ചെറുന്നിയൂര്‍ ജയപ്രകാശ്, വെട്ടൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അസീം ഹുസൈന്, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വെട്ടൂര്‍ ഷാലിബ്, കൗണ്‍സിലര്‍മാരായ രാഗശ്രീ, ഇന്ദുലേഖ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
