Breaking News

രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് സംഭാവന നല്‍കി

അജി.എസ്.ആര്‍.എമ്മില്‍നിന്നും ആര്‍.എസ്.എസ് ജില്ലാ കാര്യവാഹക് അഖിലേഷ് രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നു

വര്‍ക്കല: രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അജി.എസ്.ആര്‍.എം സംഭാവന നല്‍കി. ആര്‍.എസ്.എസ് തിരുവനന്തപുരം ജില്ലാ കാര്യവാഹക് അഖിലേഷ് 25000 രൂപയുടെ ചെക്ക് അജി.എസ്.ആര്‍.എമ്മിന്റെ ഭവനത്തിലെത്തി ഏറ്റുവാങ്ങി. ബി.ജെ.പി സംസ്ഥാന സമിതിയംഗം ആലംകോട് ദാനശീലന്‍, വര്‍ക്കല ഖണ്ഡ് സഹകാര്യവാഹക് സജീവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തുക കൈമാറ്റം. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ ഒരു എളിയ പങ്കാളിയാകുന്നതുതന്നെ ഒരു പുണ്യകര്‍മ്മമാണെന്നും അതിനൊരു അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും അജി.എസ്.ആര്‍.എം പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *