Breaking News

രാജ്‌നാഥ് സിംഗിന്റെ സന്ദര്‍ശനം: വര്‍ക്കല പോലീസ് ഡെമോ നടത്തി

പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗിന്റെ സന്ദര്‍ശനത്തിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി വര്‍ക്കല പോലീസ് ഡെമോ നടത്തിയപ്പോള്‍. ഹെലിപാഡില്‍ നിന്നുള്ള ദൃശ്യം

വര്‍ക്കല: പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വര്‍ക്കലയില്‍ പോലീസ് ഡെമോ നടത്തി. കേന്ദ്രമന്ത്രി സഞ്ചാരപരിധിയില്‍ വരുന്ന ഹെലിപാഡ് മുതല്‍ ശിവഗിരി വരെയാണ് പോലീസ് ഡെമോ നടത്തിയത്. ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം വാഹനങ്ങളാണ് ഡെമോയില്‍ പങ്കെടുത്തത്. ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍പ്രിന്റ് വിഭാഗം, ബോംബ് സ്‌ക്വാഡ് തുടങ്ങിയവയുടെ സംഘവും ഡെമോയില്‍ പങ്കെടുത്തു.

രാജ്‌നാഥ് സിംഗിന്റെ സന്ദര്‍ശനത്തിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി വര്‍ക്കല പോലീസ് നടത്തിയ ഡെമോ. ആയുര്‍വേദ ആശുപത്രി ജംഗ്ഷനില്‍നിന്നുള്ള ദൃശ്യം

കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നാളെ വര്‍ക്കലയുടെ നഗരഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് പോലീസ് പറഞ്ഞു. അതിന്റെ വിശദവിവരങ്ങള്‍ വൈകുന്നേരത്തോടെയേ ലഭ്യമാകൂ. 1 എസ്.പി, 8 ഡി.വൈ.എസ്.പിമാര്‍, 16 എസ്.എച്ച്.ഒമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാനൂറോളം പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കനത്ത സുരക്ഷാ സംവിധാനമാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഒരുക്കിയിട്ടുള്ളത്. ചില സ്ഥലങ്ങളില്‍ ബാരിക്കേഡുകളും നിര്‍മ്മിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *