Breaking News

ഇരട്ട വോട്ട് തടയാന്‍ നടപടി തുടങ്ങി; സര്‍ക്കുലര്‍ ഇറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇരട്ട വോട്ടുകള്‍ തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ഇ.ആര്‍.ഒ)മാര്‍ക്ക് ഇരട്ടിപ്പ് ലിസ്റ്റ് തയ്യാറാക്കാനുള്ള ചുമതല നല്‍കിക്കഴിഞ്ഞു. ഇരട്ട വോട്ടുകള്‍ തടയാനുള്ള നടപടിക്രമങ്ങള്‍ക്കായി സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്.
ഇ.ആര്‍.ഒ തയാറാക്കുന്ന ലിസ്റ്റ് അതാത് ബൂത്ത് ലെവല്‍ ഓഫീസര്‍(ബി.എല്‍.ഒ)മാര്‍ക്ക് കൈമാറും. ഈ ലിസ്റ്റിലുള്ള വിവരങ്ങള്‍ ബി.എല്‍.ഒമാര്‍ തങ്ങളുടെ ബൂത്തിലെ വോട്ടര്‍ പട്ടിക ഒത്തുനോക്കി ഇരട്ടിപ്പ് വന്നിട്ടുള്ള വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കും. ബൂത്തിന്റെ പരിധിയില്‍ ഉള്ളവര്‍ മാത്രമേ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളുവെന്ന് ബി.എല്‍.ഒമാര്‍ ഉറപ്പുവരുത്തും. അങ്ങനെയല്ലാത്തവരുടെ വിവരങ്ങള്‍ പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യും.
ഫീല്‍ഡ് പരിശോധന നടത്തേണ്ട ചുമതല ബി.എല്‍.ഒമാര്‍ക്കാണ്. ഇവര്‍ ഇത്തരത്തില്‍ ബൂത്ത് തിരിച്ച് ഇരട്ടിപ്പുസംബന്ധിച്ച ലിസ്റ്റ് ഇ.ആര്‍.ഒയ്ക്ക് സമര്‍പ്പിക്കണം. ബി.എല്‍.ഒമാര്‍ ബാക്കി ലിസ്റ്റില്‍ അപാകതകള്‍ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തണം. മാര്‍ച്ച് 30 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് ഈ സാക്ഷ്യപത്രം അതാത് തഹസില്‍ദാര്‍മാര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *