
വർക്കല: വർക്കല നഗരസഭയുടെ 12-ാം വാർഡായ കല്ലങ്കോണം പ്രദേശത്ത് റെയിൽവേ സ്റ്റേഷൻ വികസന പദ്ധതിയുടെ ഭാഗമായി എത്തിച്ചിരുന്ന ഇരുമ്പ് തൂണുകളും പാളങ്ങളും മാസങ്ങളായി റോഡിൽ കിടന്നതിനെ തുടർന്ന് ഉണ്ടായിരുന്ന ഗതാഗത തടസത്തിന് പരിഹാരമായി.
നാല് മാസത്തിലേറെയായി റോഡിന്റെ മധ്യഭാഗത്ത് ഇറക്കിവെച്ചിരുന്ന നിർമ്മാണ സാമഗ്രികൾ കാരണം വാഹനഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. ആയിരക്കണക്കിന് ആളുകൾ ദിനംപ്രതി ഉപയോഗിക്കുന്ന ഈ റോഡ് വിദ്യാർത്ഥികൾ, ട്രെയിൻ യാത്രക്കാർ, പ്രായമായവർ, രോഗികൾ, ടൂറിസ്റ്റുകൾ തുടങ്ങി നിരവധി പേരുടെ പ്രധാന യാത്രാമാർഗമായിരുന്നു. സ്കൂളുകൾ തുറന്നതോടെ സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും ഇതുവഴി സഞ്ചരിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാർഡ് കൗൺസിലർ സജി ബന്ധപ്പെട്ട റെയിൽവേ അധികൃതരുടെയും മറ്റ് വകുപ്പുകളുടെയും ശ്രദ്ധയിൽ വിഷയം കൊണ്ടുവരികയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തു. തുടർന്നുണ്ടായ ഇടപെടലുകളുടെ ഫലമായാണ് റോഡിലെ തടസങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.ജനങ്ങളുടെ യാത്രാസൗകര്യത്തിന് തടസമാകുന്ന വിഷയങ്ങളിൽ തുടർന്നും ഇടപെട്ട് പരിഹാരം കാണുമെന്ന് വാർഡ് കൗൺസിലർ സജി അറിയിച്ചു.
ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും
പതിയിരിക്കുന്ന അപകടം

വർക്കല റെയിൽവേ സ്റ്റേഷന്റെ പിൻവശത്തുകൂടി കടന്നുപോകുന്ന റോഡിലെ ഗതാഗത തടസ്സത്തിന് കാരണമായിരുന്ന റെയിൽപാളങ്ങൾ നീക്കം ചെയ്തതോടെ വാഹനഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ പാളങ്ങൾ ചരിയാതിരിക്കാൻ അടിയിൽ സ്ഥാപിച്ചിരുന്ന തടിക്കഷണങ്ങൾ റോഡിലോട്ട് കൂടുതൽ തള്ളിയിരിക്കുന്നതിനാൽ ഇരുചക്ര വാഹനയാത്രക്കാർക്ക് അപകടഭീഷണിയുണ്ടെന്നാണ് പരാതി.
പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഇവ അപകടസാധ്യത വർധിപ്പിക്കുന്നതായി ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. അപകടം ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

