
ശിവഗിരി: പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണമെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കി യിരുന്ന ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തന രഹിതമായി രിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഒ.ബി.സി, എസ്.ഇ.ബി.സി ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി സേവനം ചെയ്തിരുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.bcdd.kerala.gov.in നിലവിൽ പ്രവർത്തനരഹിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ, അർഹതാ മാനദണ്ഡങ്ങൾ, സംവരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ, ജില്ലാ തല ഓഫീസുകളുടെ ബന്ധപ്പെടേണ്ട വിവരങ്ങൾ, വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ലഭ്യമാക്കുന്നതിൽ ഈ വെബ്സൈറ്റ് പ്രധാന പങ്കുവഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

വെബ്സൈറ്റ് പ്രവർത്തനരഹിതമാകാൻ സെർവർ തകരാറാണെന്ന് അധികൃതർ വിശദീകരിച്ചിട്ടുണ്ടെങ്കിലും, മുന്നാക്ക ക്ഷേമ വകുപ്പിന്റെയും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും വെബ്സൈറ്റുകൾ തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് സ്വാമി സച്ചിദാനന്ദ ചൂണ്ടിക്കാട്ടി.
പുതിയ അധ്യയന വർഷത്തിലേക്കുള്ള കോളേജ് പ്രവേശന നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് വിവരങ്ങളിലേക്കും ക്ഷേമപദ്ധതികളിലേക്കുമുള്ള പ്രവേശനം തടസപ്പെടരുതെന്ന് അദ്ദേഹം പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണന അവസാനിപ്പിക്കേണ്ട സമയമായെന്നും ഇത്തരം സമീപനങ്ങൾക്ക് രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.സമൂഹത്തിന്റെ മുഖ്യധാരാ മേഖലകളിൽ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന അവഗണന പലപ്പോഴും തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവർത്തനരഹിതമായ വെബ്സൈറ്റ് അടിയന്തരമായി പുനഃസ്ഥാപിച്ച് വിദ്യാർഥികൾക്ക് ആവശ്യമായ വിവരങ്ങളും ക്ഷേമപദ്ധതികളും സമയബന്ധിതമായി ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …