Breaking News

സെൻസസ് 2027ന് മാതൃകയായി; സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി സംസ്ഥാന പോലീസ് മേധാവി

സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം: സെൻസസ് 2027ന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കി. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സെൻസസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഓൺലൈനായി വ്യക്തിഗത വിവരങ്ങൾ സമർപ്പിച്ച അദ്ദേഹം വെരിഫിക്കേഷൻ നടപടികളും പൂർത്തിയാക്കി.

സെൻസസ് ഒരു രാജ്യത്തിന്റെ വികസനത്തിനും നയരൂപീകരണത്തിനും ആവശ്യമായ അടിസ്ഥാന വിവരശേഖരണമാണെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. പോലീസ് സേനാംഗങ്ങൾ ഉൾപ്പെടെ എല്ലാവരും സെൽഫ് എന്യൂമറേഷൻ നടത്തി സെൻസസിന്റെ ഭാഗമാകുകയും സെൻസസ് 2027 വിജയിപ്പിക്കാൻ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ചടങ്ങിൽ പോലീസ് ആസ്ഥാനത്തെ ഐ.ജി. ഹർഷിത അട്ടല്ലൂരി, സെൻസസ് ഡയറക്ടർ ഡോ. മിത്ര, എക്സിക്യൂട്ടീവ് ഓഫീസർ അഞ്ജലി ജോസ്, ഡെപ്യൂട്ടി ഡയറക്ടർമാരായ ഹാരിസ് കെ.എം., വിഭാ വി., നിഷ വി.സി., അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ബിനു സി. എന്നിവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *