

ഡല്‍ഹി: പ്രതിപക്ഷ സഖ്യത്തിന്റെ പേരായ ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്)യെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. എന്തു വേണമെങ്കിലും പറഞ്ഞോളൂ, ഞങ്ങള്‍ ‘ഇന്ത്യ’യാണ്. മണിപ്പൂരിലെ ജനങ്ങളുടെ കണ്ണീരൊപ്പാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും. മണിപ്പൂരി ജനതയ്ക്ക് സ്‌നേഹവും സമാധാനവും ഞങ്ങള്‍ നല്‍കും-ഇതായിരുന്നു മോദിയുടെ പരിഹാസത്തിന് നേരെ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യന്‍ മുജാഹിദിനിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലും ‘ഇന്ത്യ’ എന്ന പേര് ഉണ്ടെന്നും അതിലൊന്നും വലിയ കാര്യമില്ലെന്നുമായിരുന്നു മോദിയുടെ പരിഹാസം. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ മറുപടി.


