

ആറ്റിങ്ങല്‍: മണിപ്പൂര്‍ കലാപത്തിലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ച് കേരള എന്‍.ജി.ഒ യൂണിയന്റെ നേതൃത്വത്തില്‍ യൂണിറ്റ് കേന്ദ്രങ്ങളില്‍ വനിതകളുടെ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. ആറ്റിങ്ങല്‍ ഗവണ്മെന്റ് കോളേജില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് നടന്ന കൂട്ടായ്മ എന്‍ജിഒ യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് അര്‍ച്ചന.ആര്‍.പ്രസാദ് ഉദ്ഘാടനം ചെയ്തു. സിവില്‍ സ്റ്റേഷനില്‍ ഏരിയ പ്രസിഡന്റ് ആര്‍. വേണു നായര്‍, പഴയകുന്നുമ്മേലില്‍ യൂണിറ്റ് സെക്രട്ടറി ഷീന എ.ആര്‍., കിളിമാനൂരില്‍ വനിത സബ് കമ്മിറ്റി കണ്‍വീനര്‍ മുനീറ.എം.ആര്‍ എന്നിവര്‍ സംസാരിച്ചു.


