

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരത്തിന്റെ സമഗ്ര വികസനത്തിനുള്ള ബഡ്ജറ്റ് നഗരസഭ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള കൗൺസിലിന് മുമ്പാകെ അവതരിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ 2024-25 വർഷത്തേയ്ക്കുളള പുതിയ പദ്ധതികളും നിർദ്ദേശങ്ങളും നഗരസഭ ചെയർപേഴ്സൺ അഡ്വ എസ്. കുമാരി, മുൻസിപ്പൽ സെക്രട്ടറി അരുൺ കെ.എസ്, മുൻസിപ്പൽ എൻജിനീയർ ജയദാസ്. ഡി, ഹെൽത്ത് സൂപ്പർവൈസർ സൂപ്രണ്ട് റാംകുമാർ എം.ആർ, ജനറൽ അഡ്മിനിസ്ട്രേഷൻ സൂപ്രണ്ട് ഷീജ.എസ്, റവന്യൂ സൂപ്രണ്ട് മായാദേവി.എസ്- ഹെൽത്ത് & എൻജിനീയറിങ് സതീഷ് ചന്ദ്രൻ.എസ് തുടങ്ങിയവർ പങ്കെടുത്തു
പുതിയ പദ്ധതികളും നിർദ്ദേശങ്ങളും
. ജി.ഐ.എസ് മാപ്പിംഗ് പൂർത്തിയാക്കും.
. കെ സ്‌മാർട്ട് ഫലപ്രദമായി നടപ്പാക്കും.
എല്ലാ വാർഡുകളിലും വാർഡ് കേന്ദ്രങ്ങൾ.
*വാർഡ് കേന്ദ്രങ്ങളിലൂടെ ജനങ്ങൾക്ക് സേവനം നൽകും.
*എല്ലാവർക്കും ഇ-സാക്ഷരത.
*സൗജന്യ ഇൻ്റർനെറ്റ് സൗകര്യം.
*നഗര ഭരണം കാര്യക്ഷമവും സുതാര്യവുമാക്കും.
*അഴിമതി വിരുദ്ധസൈൽ രൂപീകരിക്കും.
*സൗൺഹാൾ നിർമ്മാണം പൂർത്തീകരിക്കും.
മുനിസിപ്പൽ കോളനി പ്രദേശത്ത് ഒരു ബഹുനില മന്ദിരം.
- സ്ത്രീശാക്തീകരണത്തിൻ്റെ മാതൃകയായി അവിടെ വിവിധ പദ്ധതികൾ.
*നൈപുണ്യ വികസനകേന്ദ്രം, ഇ-സാക്ഷരത, കോൺഫറൻസ് ഹാൾ, കുടുംബശ്രീ ഓഫീസ്, തൊഴിൽ പരിശീലന ക്ലാസ്സുകൾ, സ്വയം പ്രതിരോധ പരിശീലനം, യോഗ-ഫിറ്റ്നസ് സെൻ്റർ, ബാസ്ക്‌കറ്റ് ബോൾ കോർട്ട്. ബാറ്റ്‌മിൻ്റൺ കോർട്ട്, നീന്തൽക്കുളം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ.
• നഗരസൗന്ദര്യം വർദ്ധിപ്പിക്കും.
*PWD റോഡുകളിലും പരസ്യത്തിലൂടെ രണ്ടു വശത്തും ലൈറ്റുകൾ ക്രമീകരിക്കും.
- LED ബൾബുകൾ പോസ്റ്റുകളിൽ മനോഹരമായി ക്രമീകരിക്കും.
*പാതയോരങ്ങളിൽ വിവിധ വർണങ്ങളിലുള്ള പൂച്ചെടികൾ നട്ടുപിടിപ്പിക്കും.
*റോഡിനിരുവശവും വ്യാപാരി വ്യവസായികളെയും സന്നദ്ധ സംഘടനകളെയും റസിഡൻസ് അസോസിയേഷനുകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് പരിപാലിക്കും.
- മാമം, അവനവഞ്ചേരി, കൊല്ലമ്പുഴ, ആലംകോട് വയോജന പാർക്കുകൾ നിർമ്മിക്കും.
*TV ജംഗ്ഷൻ പാർക്ക് നവീകരിച്ച്, തുറന്ന വായനശാല, തെരുവ് നാടകങ്ങൾ, സാഹിത്യ സമ്മേളനങ്ങൾ, കലാസന്ധ്യകൾ എന്നിവ സംഘടിപ്പിക്കും.
*ഓപ്പൺ ജിംനേഷ്യം നിർമ്മിക്കും.
*രണ്ട് വഴിയോരവിശ്രമ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കും.
*മാമം, ആലംകോട് എന്നിവിടങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കും.
*ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻ്റ മാമത്തേയ്ക്കു മാറ്റി സ്ഥാപിക്കും.
*റീസർവ്വേയുമായി ബന്ധപ്പെട്ട് പുറമ്പോക്ക് ഭൂമി അളന്നു തിരിച്ച് വേലികെട്ടി ബോർഡുകൾ സ്ഥാപിക്കും.
*മാമത്ത് ഒരു മോട്ടോർ വർക്ക്ഷോപ്പ്
*വഴിയോരക്കച്ചവടക്കാർക്ക് വേണ്ടി വെന്ററിംഗ് സോൺ നിശ്ചയിക്കും.
*എല്ലാ സ്‌കൂളുകൾക്കും കളിസ്ഥലങ്ങൾ.
*എല്ലാ സ്‌കൂളുകളിലും കായികാധ്യാപകരെ നിയമിക്കും.
*കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകും.
ഖോ-ഖോ പരിശീലനത്തിനായി ഒരു പ്രത്യേക ഗ്രൗണ്ട് നിർമ്മിക്കും.
*നഗരസഭയ്ക്കുവേണ്ടി ഒരു പൊതുസ്റ്റേഡിയം.
*ജനകീയ കായിക നയം നടപ്പാക്കും.
*നഗരസഭ പരിധിയ്ക്കകത്തുള്ള കളിക്കളങ്ങൾ നഗരസഭയിലെ കുട്ടികൾക്കുളള പരിശീലനത്തിന് തുറന്നുകൊടുക്കും.
*വയോജനങ്ങൾക്ക് പ്രത്യേകം വാർഡ് സഭ.
*വയോമിത്രം പദ്ധതി – വിപുലീകരിക്കും
*വയോജന ക്ലബ്ബുകൾ രൂപീകരിക്കും.
• വയോജനങ്ങൾക്കുവേണ്ടി പെയ്‌ഡ് ഹോം പദ്ധതി.
*വയോജനങ്ങൾക്ക് അംഗൻവാടികൾ മുഖേന പോഷകാഹാര പദ്ധതി.
*വാതിൽപ്പടി സേവനത്തിലൂടെ വയോജനങ്ങൾക്കുള്ള ആവശ്യങ്ങൾ പരിഹരിക്കും.
*പകൽവീട് സംവിധാനം നടപ്പാക്കും.
*വയോജനങ്ങളെക്കൂടി ഉൾപ്പെടുത്തി നഗരഭരണത്തെ സഹായിക്കാൻ ഒരു ഉപദേശക സമിതി രൂപീകരിക്കും
*വയോജനങ്ങൾക്ക് കൗൺസിലിംഗ് പദ്ധതി
*വയോജനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം
*തെരുവ് നായ്ക്കൾക്ക് എ.ബി.സി പദ്ധതി
*പേവിഷബാധയ്ക്കെതിരെ കുത്തിവയ്പ്പ്.
*തെരുവ് നായ്ക്കളിൽ നിന്നും ദത്തെടുക്കൽ പദ്ധതി പ്രോത്സാഹിപ്പിക്കും.
*വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കും.
ട്യൂട്ടോറിയൽ കോളേജുകളെ ലൈസൻസ് പരിധിയിൽ കൊണ്ടു വരും.
*വക്കീലന്മാർ, പ്രൊഫഷണലുകൾ തുടങ്ങിയവരിൽ നിന്നും തൊഴിൽ നികുതി പിരിവ് പൂർത്തിയാക്കും.
*വാഹന പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും.
- പഴയ വാഹനം ലേലം ചെയ്‌ത് പുതിയ വാഹനം വാങ്ങും.
*എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തും.
*ആലംകോട് ബഹുനില ഷോപ്പിംഗ് മാൾ നിർമ്മിക്കും.
*വളർത്തുനായ്ക്കൾക്ക് ലൈസൻസ് വ്യാപകമാക്കും.
*എല്ലാ സ്ഥാപനങ്ങളും ഹരിതചട്ടം പാലിക്കുന്നു എന്ന് ഉറപ്പു വരുത്തും.
*മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി.
*സി.സി.ടി.വി സ്ഥാപിക്കും.
*സ്‌കൂൾ കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് ഡൈനിംഗ് ഹാൾ നിർമ്മിക്കും.
*തരിശുരഹിത നഗരം പദ്ധതി നടപ്പാക്കും.
*എല്ലാ ഏലായിലും നെൽകൃഷി വ്യാപിപ്പിക്കും.
*കേരഗ്രാമം പദ്ധതിയിലൂടെ തെങ്ങുകൃഷിക്ക് പ്രോത്സാഹനം.
*ഒരു കാർഷിക മാസ്റ്റർ പ്ലാൻ തയ്യാറാക്കും.
*എല്ലാ വിളകൾക്കും പ്രാധാന്യം നൽകും.
*കൃഷി ആധുനികവത്‌കരിക്കും.
*ശാസ്ത്ര സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും.
*കൃഷിക്കുവേണ്ടി ജലസേചന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും.
*എല്ലാ വാർഡിലും കർഷക മിത്ര ആരഭിക്കും.
*കാർഷിക വിപണികൾ രൂപീകരിക്കും.
*കിഴങ്ങുവർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ, പയറുവർഗ്ഗങ്ങൾ ഇവയിൽ സ്വയം പര്യാപ്തിതത..
*കർഷകരെ സഹായിക്കാൻ വിള ഇൻഷുറൻസ് നഗരസഭ ചെയ്‌തുകൊടുക്കും.
*അത്യുൽപ്പാദനശേഷിയുള്ള വിത്തുകളും തൈകളും വിതരണം രചയ്യും.
*ലേബർ ബാങ്കുകൾ രൂപീകരിക്കും.
*ആധുനിക രീതിയിലുള്ള കാർഷിക ഉപകരണങ്ങൾ കൃഷിഭവൻ മുഖേന വിതരണം
*നീർത്തട മാസ്റ്റർ പ്ലാൻ തയ്യാറാക്കും.
*അത്യുൽപ്പാദനശേഷിയുള്ള കമുകിൻ തൈകൾ വിതരണം ചെയ്യും.
*അത്യുൽപ്പാദനശേഷിയുള്ള കുരുമുളക് തൈകൾ വിതരണം ചെയ്യും.
*കൃഷിഭവൻ മുഖേന ജൈവവള വിതരണം ഉറപ്പാക്കും.
*കാർഷികമേള, വ്യാപാരമേള, പുഷ്പമേള, കന്നുകാലിമേള, പുസ്‌തകമേള എന്നിവ സംഘടിപ്പിക്കും.
*മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കും.
*ജനറൽ വിഭാഗത്തിനും പഠനമുറി
*എല്ലാ വാർഡിലും അംഗൻവാടി.
*ഭൂമിയില്ലാത്ത അംഗനവാടികൾക്ക് ഭൂമി വാങ്ങും.
*കെട്ടിടമില്ലാത്ത അംഗൻവാടികൾക്ക് കെട്ടിടം നിർമ്മിക്കും.
*സൗകര്യമുളള അംഗൻവാടികൾ മാതൃക അംഗൻവാടിയാക്കും.
*അംഗൻവാടികളിൽ ശിശുസൗഹൃദ ശുചിത്വാലയം സ്ഥാപിക്കും.
*അംഗൻവാടി സ്മാർട്ട് അംഗൻവാടിയായി ഉയർത്തും.
*ബാല സൗഹൃദ നഗര പ്രഖ്യാപനം.
*ബഡ്‌സ് സ്‌കൂൾ/ റീഹാബിലിറ്റേഷൻ സെൻ്റർ ആരംഭിക്കും.
*വനിതാ സംരംഭങ്ങൾ വ്യാപകമാക്കും.
*വീട്ടിലിരുന്ന് തൊഴിൽ ചെയ്യുന്നതിനുള്ള പദ്ധതികൾ ആരംഭിക്കും.
*എസ്.സി. വിഭാഗത്തിന് സ്‌മാർട് കിച്ചൻ പദ്ധതി.
*തൊഴിൽ ലഭ്യമാകുന്നതിനുള്ള നൈപുണ്യ പരിശീലനം നൽകും.
*തൊഴിൽ മേളകൾ സംഘടിപ്പിക്കും.
*സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ ജാഗ്രതാ സമിതി ഫലപ്രദമാക്കും.
*കൗമാരപ്രായക്കാർക്ക് കൗൺസിലിംഗ്
*ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം
*ഡീ-അഡിക്ഷൻ സെൻ്റർ സ്ഥാപിക്കും.
*കുടുംബശ്രീ മുഖാന്തിരം പേപ്പർ ബാഗ് നിർമ്മാണം.
*കരിയില സംഭരണികൾ സ്ഥാപിക്കും.
*കൊതുക് നിവാരണ പ്രവർത്തനങ്ങൾ വ്യാപകമാക്കും.
*ചേമ്പർ ഇൻസിനറേറ്റർ പ്ലാൻ്റ് സ്ഥാപിക്കും.
*സ്‌കൂളുകളിൽ സോക്ക്‌പിറ്റ്, കമ്പോസ്റ്റ് പിറ്റ്, നാപ്‌കിൻ ഡിസ്ട്രോയർ എന്നിവ സ്ഥാപിക്കും.
*പ്രമേഹ രോഗികൾക്ക് ഇൻസുലിൻ സൗജന്യമായി നൽകുന്ന പദ്ധതി.
*പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് സ്ഥാപിക്കും.
*ഹോട്ടൽ ഭക്ഷണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും.
*വാട്ടർ ട്രീറ്റ്‌മെൻ്റ് പ്ലാൻ്റുകൾ സ്ഥാപിക്കും.
*വേനൽക്കാലത്ത് കുടിവെള്ള ലഭ്യതയ്ക്ക് വിവിധ പദ്ധതികൾ.
*ബയോ സി.എൻ.ജി. പ്ലാൻ്റ സ്ഥാപിക്കും. (മാലിന്യത്തിൽ നിന്നും സമ്പാദ്യം)
*ആറ്റിങ്ങൽ മാർക്കറ്റിൽ നവീന രീതിയിലുള്ള അറവുശാല,
*ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് FSTP നടപ്പാക്കും.
*എല്ലാ സ്‌കൂളുകളിലും സ്‌മാർട്ട് ക്ലാസ്സുകൾ..
*എൽ.പി.സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ.
*ശാസ്ത്ര അവബോധം വളർത്താൻ പ്രത്യേക പദ്ധതി.
*സ്‌കൂളുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തും.
*സ്കൂളുകളിലെ കമ്പ്യൂട്ടർ, ഫർണീച്ചർ മെയിൻ്റനൻസുകൾ ഐ.റ്റി.ഐ. പോളിടെക്നിക്, എഞ്ചിനീയറിംഗ് കുട്ടികളെ ഏൽപ്പിക്കും.
*പഠനത്തോടൊപ്പം അവർക്ക് വരുമാനം
*മുനിസിപ്പൽ ലൈബ്രറി കേന്ദ്രീകരിച്ച് ഒരു കരിയർ ഗൈഡൻസ് കേന്ദ്രം.
*മഠത്തിക്കോണത്തു കുളത്തിൽ നീന്തൽ പരിശീലനം ആരംഭിക്കും.
*എല്ലാ സ്‌കൂളുകളിലും ബയോഗ്യാസ് പ്ലാൻ്റുകൾ സ്ഥാപിക്കും.
*എല്ലാ കടവുകളും നവീകരിക്കും.
*അപകടമേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
*ആറ്റിങ്ങലിൽ ഒരു ഐ.റ്റി ഹബ്ബ്.
*എല്ലാ വർഷവും സ്‌കൂൾ മെരിറ്റ് ഡേ സംഘടിപ്പിക്കും.
*കലാഗ്രാമം പദ്ധതി നടപ്പാക്കും.
*കലാകാരന്മാർക്ക് ഫെലോഷിപ്പ്.
*നിർദ്ദനരായ കലാപ്രതിഭകളെ പരിശീലിപ്പിക്കും.
*ലൈബ്രറി കേന്ദ്രമാക്കി പുസ്‌തക ചർച്ചകൾ, കവിയരങ്ങുകൾ, കവിതാ രചന, കഥാ لدة സാഹിത്യ സമ്മേളനങ്ങൾ, സാംസ്കാരിക സംഘടിപ്പിക്കും. സമ്മേളനം എന്നിവ
*കാർഷിക വിളകൾ നശിപ്പിക്കുന്ന പന്നികളെ കൊല്ലാൻ പ്രത്യേക പദ്ധതി.
*സോളാർ ഫെൻസിംഗ് നിർമ്മിച്ച് വിള സംരക്ഷണം.
*നഗരസഭാതലത്തിൽ പച്ചക്കറിതൈ ഉത്പാദനം നടത്തും.
*പൂക്കൃഷി വ്യാപകമാക്കും.
*തേൻ കൃഷിക്ക് പ്രത്യേക പരിശീലനം.
*കൂൺ കൃഷി നടപ്പാക്കും.
*എല്ലാ കുളങ്ങളിലും മത്സ്യകൃഷി വ്യാപിപ്പിക്കും.
*ഔഷധസസ്യ കൃഷി വ്യാപകമാക്കും.
*തുളളിനന പദ്ധതി നടപ്പാക്കും.
*കൂടുതൽ പശുക്കളെ വളർത്തുന്നവർക്ക് സബ്‌സിഡി ഇനത്തിൽ കറവയന്ത്രം.
*എല്ലാ തോടുകളിലും “ഇനി ഞാനൊഴുകട്ടെ” പദ്ധതി നടപ്പാക്കും.
*കാർബൺ ന്യൂട്രലൈസേഷനുമായി ബന്ധപ്പെട്ട് പച്ചത്തുരുത്തുകളും മിയാവാക്കി വനങ്ങളും വച്ചു പിടിപ്പിക്കും.
*വാമനപുരം നദീതീരം കാട് വെട്ടിത്തെളിച്ച് ഭൂവുടമകളുമായി ചേർന്ന് വിവിധ പദ്ധതികൾക്ക് രൂപം കൊടുക്കും നദീ നടത്തം, സൈക്ലിംഗ്, സ്വിമ്മിംഗ് പൂൾ, കളിക്കളങ്ങൾ, ടർഫുകൾ, പൂകൃഷി, ഔഷധകൃഷി, മത്സ്യകൃഷി, ഒരു പക്ഷി
*എല്ലാ റോഡുകൾക്കും പേര് നിശ്ചയിച്ച് ബോർഡുകൾ സ്ഥാപിക്കും.
*എസ്.സി കോളനികൾ നവീകരിക്കും.
*ഫാഷൻ ഡിസൈനിംഗ് പരിശീലനം നൽകും.
*മൊബൈൽ ഫോൺ റിപ്പയറിംഗ് പരിശീലനം.
*ആവശ്യമുളള സ്ഥലങ്ങളിൽ ലൈൻ നീട്ടി തെരുവ് വിളക്കുകൾ സ്ഥാപിക്കും.
*പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകും.
*നഗരസഭയുടെ പ്രധാന പരിപാടികൾ അറിയിക്കുന്നതിന് നഗരസഭയ്ക്ക് മുന്നിൽ എൽ.ഇ.ഡി.ബോർഡ് സ്ഥാപിക്കും.
*നഗരത്തിന്റെ രണ്ട് ഭാഗങ്ങളിൽ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും,
*നഗരസഭ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറും.
*ഗുണമേന്മയുളള ഇലക്ട്രിക് സാധനങ്ങൾ വാങ്ങാൻ നടപടികൾ സ്വീകരിക്കും.
*നഗരാതിർത്തികളിൽ സ്വാഗത ബോർഡുകൾ സ്ഥാപിക്കും.
*സോളാർ പാനൽ നിർമ്മാണത്തിന് പരിശീലനം.
*എൽ.ഇ.ഡി. ബൾബ് നിർമ്മാണം ആരംഭിക്കും.
*അതിദരിദ്രർ ഇല്ലാത്ത നഗരമായി പ്രഖ്യാപിക്കും.
*കുടുംബശ്രീ പ്രവർത്തനം കാലോചിതമായി കാര്യക്ഷമമാക്കും.
*സ്‌കൂളുകളിൽ പ്രഭാത ഭക്ഷണത്തിന് ധനസഹായം.
*ലെവൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും.
*കൊട്ടാരത്തിലേയ്ക്കുളള നിർമ്മിക്കും. രാജവീഥിയായി പരിഗണിച്ച് ഫുട്‌പാത്ത് അലങ്കാര ചെടികൾ കൊൺ മനോഹരമാക്കും. മനോഹരമായ ലൈറ്റുകൾ സ്ഥാപിക്കും. രാത്രികാലങ്ങളിൽ കലാ പരിപാടികൾ അരങ്ങേറാനുള്ള ഒരു വീഥിയായി മാറ്റും.
*എല്ലാ വാർഡുകളിലും റസിഡൻസ് അസോസിയേഷനുകൾ രൂപീകരിക്കാൻ ശ്രമിക്കും.
*വിട്ടുകിട്ടിയ മുഴുവൻ സ്ഥാപനങ്ങളിലും സോളാർ പാനലുകൾ സ്ഥാപിക്കും.
*പരമാവധി വീടുകളിൽ സോളാർ എനർജി പദ്ധതി പ്രോത്സാഹിപ്പിക്കും.
*എല്ലാ കുളങ്ങളും നവീകരിച്ച് ഇന്റർലോക്ക് നടപ്പാത നിർമ്മിക്കും. പൊതുജനങ്ങൾക്ക് പാർക്കിംഗിനായി ഉപയോഗപ്രദമാക്കും.
*ചലച്ചിത്രമേള സംഘടിപ്പിക്കും.
*ആരോഗ്യ ജാഗ്രതാ പരിപാടി ജനപങ്കാളിത്തത്തോടെ നടപ്പാക്കും.
*വലിയകുന്ന് താലൂക്ക് ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കും.
*രണ്ടാമത്തെ ഡയാലിസിസ് യൂണിറ്റ് ഉടൻ ആരംഭിക്കും.
*പുതിയ 3.வி. ബ്ലോക്ക് ആധുനിക സംവിധാനങ്ങൾ തുറന്നുകൊടുക്കും. ഏർപ്പെടുത്തി
*ന്യൂറോ കാർഡിയോളജി വിഭാഗങ്ങൾ ആരംഭിക്കും.
*പുതിയ മെറ്റേണിറ്റി കെട്ടിട നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കും.
*വലിയകുന്ന് ആശുപത്രിയിൽ ഷെൽട്ടർ ഹോം.
*ശുചിത്വപൂർണ്ണമായ ആശുപത്രിയാക്കാനുള്ള നടപടികൾ സ്വീകരിക്കും.
*ആശുപത്രി കോമ്പൗണ്ട് സൗന്ദര്യവൽക്കരിക്കും.
*സിദ്ധ ആശുപത്രിയിൽ കിടത്തി ചികിത്സിക്കുന്നതിനുള്ള സംവിധാനമൊരുക്കും.
*ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ്മ ചികിത്സയ്ക്കുള്ള സൗകര്യം.
*എല്ലാ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കും.
*ക്രഷേ യൂണിറ്റ് തുടങ്ങും.
*വയോമിത്രം പദ്ധതി മുഖേന എല്ലാ വാർഡിൽ നിന്നും ടൂറുകൾ സംഘടിപ്പിക്കും.
*ജലസ്രോതസ്സുകൾ സംരക്ഷിക്കും.
*കുടിവെള്ളം ടെസ്റ്റ് ചെയ്യാനുള്ള സംവിധാനമൊരുക്കും.
*സെപ്റ്റിക് ടാങ്കുകൾ നിർബന്ധമാക്കും.
*മണ്ണില്ലാകൃഷിക്ക് പ്രോത്സാഹനം.
*ഡ്രാഗൺ ഫ്രൂട്ട് – തൈ വിതരണം ചെയ്യും.
*ജനറൽ -എസ്.സി – വിഭാഗങ്ങൾക്ക് ആട്ടോറിക്ഷ.
*ജനറൽ -എസ്.സി – വിഭാഗങ്ങൾക്ക് സ്വയംതൊഴിൽ പദ്ധതി.
*കന്നുകാലികൾക്ക് ധാതു ലവണ മിശ്രിതം.
*ജനറൽ -എസ്.സി – വിഭാഗങ്ങൾക്ക് കറവപ്പശു വിതരണം.
*ചെറുധാന്യ വിളകൾ പ്രോത്സാഹിപ്പിക്കും.
*എല്ലാ വാർഡുകളിലും നേന്ത്രവാഴകൃഷി – വാഴക്കന്നു വിതരണം.
*ഹരിത ഭവനം പദ്ധതി വ്യാപിപ്പിക്കും.



