Breaking News

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം; വർക്കലയിൽ കോൺഗ്രസ് പ്രകടനം

വർക്കല: രാഹുൽ ഗാന്ധിയെ ഡൽഹിയിൽ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തതായി ആരോപിച്ച് വർക്കല ശിവഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വർക്കല മൈതാനത്ത് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. എൻ. റോയ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ശിവഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രശാന്ത് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ യു.ഡി.എഫ് വർക്കല നിയോജകമണ്ഡലം ചെയർമാൻ ബി. ധനപാലൻ, ഡി.സി.സി ജനറൽ സെക്രട്ടറി കെ. രഘുനാഥൻ, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുജി, ഡി.സി.സി അംഗങ്ങളായ എ. കെ. ആസാദ്, അഡ്വ. എ. അസിം ഹുസൈൻ, ഷാലിബ് വെട്ടൂർ, എം. എം. ഹസ്സൻ എന്നിവർ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *