Breaking News

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടകവാവ് ബലി തർപ്പണം ഓഗസ്റ്റ് 12ന്

ലണ്ടൻ: ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കർക്കിടകവാവ് ബലി തർപ്പണ ചടങ്ങുകൾ ഓഗസ്റ്റ് 12 (1201 കർക്കിടകം 27) ബുധനാഴ്ച രാവിലെ 11.30 മുതൽ ചരിത്രപ്രസിദ്ധമായ റോച്ചെസ്റ്ററിലെ മെഡ്‌വേ നദീതീരത്ത് നടക്കും.

കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ അഭിജിത് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിലാണ് പരമ്പരാഗത രീതിയിൽ ബലി തർപ്പണ ചടങ്ങുകൾ നടക്കുന്നത്. ആചാരപരമായും ആത്മീയമായും പ്രാധാന്യമുള്ള മെഡ്‌വേ നദീതീരത്താണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

ബലി തർപ്പണത്തിന് ശേഷം ഭക്തജനങ്ങൾക്ക് തിലഹവനം, പിതൃപൂജ, സായൂജ്യ പൂജ, സുകൃത ഹോമം എന്നിവയിൽ പങ്കെടുക്കുന്നതിനും വഴിപാടുകൾ നടത്തുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.വടക്കേവെളിയില്ലം വിഷ്ണുരവി തിരുമേനിയുടെ കാർമികത്വത്തിൽ തിലഹവനവും, താഴൂർ മന ഹരിനാരായണൻ തിരുമേനിയുടെ മേൽനോട്ടത്തിൽ സായൂജ്യ പൂജയും സുകൃത ഹോമവും നടക്കും.

ചടങ്ങുകൾക്ക് ശേഷം ഭക്തജനങ്ങൾക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനും വിവിധ വഴിപാടുകൾ സമർപ്പിക്കുന്നതിനും അവസരമുണ്ടാകുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *