Breaking News

മതസൗഹാർദ്ദത്തിന്റെ സന്ദേശമുയർത്തി നബിദിന റാലി

വർക്കല: മതസൗഹാർദ്ദത്തിന്റെ സന്ദേശം ഉയർത്തി വടശ്ശേരിക്കോണം വിളയിൽ ശ്രീഭദ്രകാളി ക്ഷേത്ര കമ്മിറ്റി നബിദിന റാലിക്ക് സ്വീകരണം നൽകി. ക്ഷേത്ര കമ്മിറ്റി ആഭിമുഖ്യത്തിൽ ‘സർവ്വം സമത്വം’ എന്ന സന്ദേശം ഉയർത്തിയാണ് വടശ്ശേരിക്കോണം മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച നബിദിന റാലിക്ക് സ്വീകരണം ഒരുക്കിയത്.

റാലിക്ക് നേതൃത്വം നൽകിയ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എച്ച്.എം. റഹീം, സെക്രട്ടറി മുഹമ്മദ് ഹുസൈൻ, ട്രഷറർ അഷറഫ് എന്നിവരെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു. റാലിയിൽ പങ്കെടുത്തവർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്ത് നബിദിന-ഓണാശംസകളും നേർന്നു.

സ്വീകരണ ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ബി. വിൻസാൽ, സെക്രട്ടറി ബി. ശ്യാമപ്രസാദ്, ട്രഷറർ എസ്. സുവർണ്ണകുമാർ, കമ്മിറ്റി അംഗങ്ങളായ എസ്. ഷാജി, എസ്. സാബു, എസ്. വിഷാൽ, എസ്. വെങ്കിടേഷ്, എസ്. കൈലാസ്, എസ്. കൊച്ചനി, എസ്. ഷൈൻ എന്നിവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *