Breaking News

മേലാറ്റിങ്ങലിൽ വിപുലമായ ഓണാഘോഷം

ആറ്റിങ്ങൽ: മേലാറ്റിങ്ങലിൽ (വാർഡ് 32) കൗൺസിലർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വാർഡിലെ എല്ലാ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. 70 വയസ്സിന് മുകളിലുള്ള എല്ലാ വനിതകൾക്കും ഓണക്കോടി വിതരണം ചെയ്തു.

തൊഴിലുറപ്പ് തൊഴിലാളികളായ അമ്മമാർക്കും, അംഗൻവാടി ടീച്ചർക്കും ഹെൽപ്പർക്കും, ആശാ വർക്കർക്കും ഓണക്കോടി നൽകി. തൊഴിലുറപ്പ് തൊഴിലാളികളായ അമ്മമാർ വാർഡ് കൗൺസിലർ ശ്രീജിത്തിന് ഓണക്കോടി സമ്മാനിച്ചത് ചടങ്ങിലെ ശ്രദ്ധേയമായ നിമിഷമായി.

ചടങ്ങിൽ ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക, ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് എന്നിവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *