Breaking News

പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഡ്വ.കെ.സുദര്‍ശനനെ അനുസ്മരിച്ചു

വര്‍ക്കല: വര്‍ക്കല നഗരസഭ മുന്‍ ചെയര്‍മാനും പ്രമുഖ പ്രമുഖ കോണ്‍ഗ്രസ് നേതാവും ആയിരുന്ന അഡ്വ.കെ.സുദര്‍ശനനെ അനുസ്മരിച്ചു. അഡ്വ.കെ.സുദര്‍ശനന്റെ എട്ടാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി വര്‍ക്കല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചത്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ പ്രസിഡന്റ് എം.എന്‍.റോയിയുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി സെക്രട്ടറി ബി.ആര്‍.എം ഷെഫീര്‍ ഉദ്ഘാടനം ചെയ്തു.

വര്‍ക്കല നഗരസഭ മുന്‍ ചെയര്‍മാന്‍ കെ.സൂര്യപ്രകാശ്, അഡ്വ.ചെറുന്നിയൂര്‍ ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പള്ളിക്കല്‍ നിഹാസ്, വെണ്‍കുളം മണ്ഡലം പ്രസിഡന്റ് ശശി മുണ്ടക്കല്‍, ഐ.എന്‍.റ്റി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് പള്ളിക്കല്‍ നിസാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ പുത്തൂരം നിസാം, എ.കെ.ആസാദ്,പാറപ്പുറം ഹബീബുള്ള, എസ്.പ്രസാദ്, ജോയ്, രശ്മികുമാരി, ഷന്‍സ് സദാശിവന്‍, സജീവ് ചിലക്കൂര്‍,സുനില്‍ ദത്ത്, ഷെരീഫ്, യാക്കൂബ് ഇടവ, ഷാജി സത്യവാന്‍, വിനയന്‍,പ്രശാന്തന്‍, ലിജു, അജികുമാര്‍, കോവൂര്‍ രവികുമാര്‍ (ഐ.എന്‍.റ്റി.യു.സി), ഇക്ബാല്‍ ഇടവ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *