Breaking News

കോണ്‍ഗ്രസ് നേതാവ് അഡ്വ.കെ.സുദര്‍ശനനെ സാംസ്‌കരിക വേദി അനുസ്മരിച്ചു

വര്‍ക്കല: അന്തരിച്ച കോണ്‍ഗ്രസ് നേതാവും വര്‍ക്കല നഗരസഭ മുന്‍ ചെയര്‍മാനും ആയിരുന്ന അഡ്വ.കെ.സുദര്‍ശനനെ സാംസ്‌കരിക വേദി വര്‍ക്കലയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാതൃകയാേേക്കണ്ട വ്യക്തിത്വമാണ് സുദര്‍ശനനെന്ന് അദ്ദേഹം പറഞ്ഞു. ബി.ധനപാലന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, പി.എം.ബഷീര്‍, പി.വിജയന്‍, കെ.ഷിബു, എം.എം.താഹ, എം.എന്‍.റോയ്, അജാസ് പള്ളിയ്ക്കല്‍, സജി വേളിക്കാട്, പി.സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *