
വർക്കല: പുന്നമൂട് ഗേളി മഹലിൽ റിട്ട. പ്രൊഫ. ഗേളി ഷാഹിദ് (70)നിര്യാതയായി. ഭർത്താവ് പരേതനായ ഷാഹിദ്( റിട്ട.പ്ലാനിങ് ഓഫീസർ). മകൾ : ചിലങ്ക( എസ്. ബി. ഐ.) . മരുമകൻ: മൃത്യുൻ (എൻജിനീയർ ബാംഗ്ലൂർ). വർക്കലയിലെ വിവിധ സാംസ്കാരിക സംഘടനകളിലെ അംഗവും പ്രമുഖ ഗായികയുമായിരുന്നു ഗേളി ഷാഹിദ് .പുന്നമൂട് സംഗീത നടന ഗ്രൂപ്പ് ഡയറക്ടർ, വോയിസ് ഓഫ് വർക്കല മെമ്പർ, എം. എസ് .സുബ്ബലക്ഷ്മി ഇന്റർനാഷണൽ മ്യൂസിക് ക്ലബ് കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ(തിങ്കൾ) രാവിലെ 11.30ന് വെന്നിക്കോട് കർമ്മല മാതാ ദേവാലയ സെമിത്തേരിയിൽ നടക്കും.
