Breaking News

ആറ്റിങ്ങലില്‍ ആക്രിക്കടയില്‍ വന്‍ തീപ്പിടുത്തം

ആറ്റിങ്ങല്‍: കൊല്ലമ്പുഴ പൊന്നറക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ആക്രിക്കടയില്‍ വന്‍ തീപ്പിടുത്തംആറ്റിങ്ങല്‍ ആക്രിക്കടയില്‍ വന്‍ തീപ്പിടുത്തം. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. ആറ്റിങ്ങല്‍, വര്‍ക്കല, വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ ഫയര്‍സ്‌റ്റേഷനുകളില്‍ നിന്നുള്ള അഞ്ച് യൂണിറ്റെത്തി ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
മൂഴിയില്‍ സ്വദേശി നുജുമിന്റെ ഉടമസ്ഥതയിലുളളതാണ് ആക്രിക്കട. ആക്രിസാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ഷെഡിനുള്ളില്‍ നിന്നും വൈകുന്നേരം തീയുംപുകയും ഉയരുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. തീപടരാത്ത ഭാഗത്തുണ്ടായിരുന്ന സാധനങ്ങള്‍ നാട്ടുകാര്‍ വാരിമാറ്റിയതിനാല്‍ കൂടുതലിടങ്ങളിലേയ്ക്ക് തീപടര്‍ന്നില്ല. സമീപത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സംഘടനയുടെ വൃദ്ധസദനത്തില്‍ താമസിച്ചിരുന്നവരെ ഉടന്‍തന്നെ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റി. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. നഷ്ടം കണക്കാക്കിയിട്ടില്ല. വിവരമറിഞ്ഞെത്തിയ നഗരസഭാധ്യക്ഷ എസ്.കുമാരി, വാര്‍ഡ് കൗണ്‍സിലര്‍ ഷീജ, നിധിന്, സുഖിൽ, കിരൺ കൊല്ലമ്പുഴ, നാട്ടുകാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *