

ദില്ലി: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘര്‍ഷം നിയന്ത്രിക്കാനും മണിപ്പൂര്‍ ജനതയ്ക്ക് ആശ്വാസമേകാനും കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളൊക്കെ ചെയ്തുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. സര്‍ക്കാരിന്റെ ഇടപെടലോടെ മണിപ്പൂരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. അസമിലെ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പ്രതികരണം. സര്‍ക്കാര്‍ സമയബന്ധിതമായി ഇടപെട്ടുവെന്നും സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യപ്രകാരം മണിപ്പൂരില്‍ കലാപ ബാധിതര്‍ക്കുള്ള സഹായവും പുനരധിവാസ പ്രവര്‍ത്തനങ്ങളും ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍ തുടരുന്നുണ്ടെന്നും മോദി വ്യക്തമാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും മോദി അഭിമുഖത്തില്‍ വിവരിച്ചു.






