Breaking News

‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; ബോധവല്‍ക്കരണത്തിന്റെ ഭാഗമെന്ന് വിശദീകരണം

ഇടുക്കി: ‘ദ കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. ഏപ്രില്‍ നാലിനായിരുന്നു വിശ്വാസോത്സവം എന്ന പരിപാടിയുടെ ഭാഗമായി സിനിമ പ്രദര്‍ശിപ്പിച്ചത്. സംഭവം ചര്‍ച്ചയായതിന് പിന്നാലെ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്ന് രൂപത വിശദീകരിച്ചു. കേരളത്തില്‍ ഇപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലാണ് വിഷയം എടുത്തതെന്നും ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജിന്‍സ് കാരക്കാട്ട് പറഞ്ഞു.

നിരവധി പെണ്‍കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നുണ്ട്. അതുകൊണ്ടാണ് അതുമായി ബന്ധപ്പെട്ട വിഷയം പ്രതിപാദിക്കുന്ന സിനിമ പ്രദര്‍ശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്. വിവാദമായത് കൊണ്ട് തെരഞ്ഞെടുത്തത് അല്ലെന്നും രൂപത വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദൂരദര്‍ശനിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *