Breaking News

സാമൂഹിക നീതിയാണ് എന്‍.ഡി.എയുടെ ലക്ഷ്യം: പ്രതിപക്ഷ സഖ്യത്തിനെതിരെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തെ നിശിതമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബാധിപത്യ സ്വഭാവമുള്ളതും അഴിമതിക്കാര്‍ ഉള്‍പ്പെട്ടതുമായ സഖ്യം രാജ്യത്തെ പരാജയത്തിലേക്ക് നയിക്കുമെന്നും പ്രതിപക്ഷ സഖ്യം വിജയം കാണില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. എന്‍.ഡി.എ യോഗത്തില്‍ സംസാരിക്കവേയാണ് മോദി പ്രതിപക്ഷ സഖ്യത്തിന നേരെ ആഞ്ഞടിച്ചത്. എന്‍.ഡി.എ രാജ്യത്തിന്റെ പുരോഗതിക്കായാണ് പ്രവര്‍ത്തിക്കുന്നത്. ഗാന്ധിയും അംബേദ്കറും വിഭാവനം ചെയ്ത സാമൂഹിക നീതി നടപ്പാക്കുക എന്നതാണ് എന്‍.ഡി.എയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന് പുറത്ത് കോണ്‍ഗ്രസ്-ഇടതുപക്ഷ കൂട്ടുകെട്ടിനെയും നരേന്ദ്ര മോദി വിമര്‍ശിച്ചു. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ബംഗളൂരുവില്‍ പരസ്പരം ആശ്ലേഷിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അവര്‍ക്ക് അടുത്തടുത്ത് നില്‍ക്കാനാകും എന്നാല്‍ ഒന്നിച്ച് നടക്കാനാവില്ല എന്നതാണ് യാഥാര്‍ഥ്യമെന്നും മോദി പറഞ്ഞു. ബംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗംചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ വിമര്‍ശനവും പരിഹാസവും. പ്രതിപക്ഷ സഖ്യത്തിന്റെ പേരുമാറ്റി എന്നുവച്ച് സ്വഭാവത്തില്‍ മാറ്റംവരില്ലെന്ന് ബി.ജെ.പി കുറ്റപ്പെടുത്തിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *