Breaking News

ആം ആദ്മി പാര്‍ട്ടി വര്‍ക്കല മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

വര്‍ക്കല: ആം ആദ്മി പാര്‍ട്ടി വര്‍ക്കല മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5 മണിക്ക് വര്‍ക്കല, വട്ടപ്ലാംമൂട് എസ്.എന്‍.ഡി.പി ഹാളില്‍ കൂടിയ കണ്‍വഷനിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജില്ലാ പ്രസിഡന്റ് സജുമോഹന്റെ അദ്ധ്യക്ഷതയില്‍ കൂടിയ കണ്‍വന്‍ഷനില്‍ ജില്ലാ ഒബ്‌സര്‍വര്‍ സന്ധ്യാരാജ് പങ്കെടുത്തു. മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍: ജയപ്രകാശ് (പ്രസിഡന്റ്), അജീഷ്, ബിന്റോ (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് ബഷീര്‍ നിയാസ് (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ മൂമിന്‍, സുകു.എസ്.ധരന്‍ (സെക്രട്ടറിമാര്‍), നാസ്സര്‍ നടയറ (ഖജാന്‍ജി). അബ്ദുല്‍ റൗഫ്, സുരേഷ് ബാബു എന്നിവരെ ജില്ലാ കൗണ്‍സിലര്‍മാരായും തിരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *