Breaking News

സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് സമർപ്പണം

ആറ്റിങ്ങൽ: കേരള സംഗീത നാടക അക്കാദമി പ്രൊഫഷണൽ നാടക അവാർഡ് സമർപ്പണം 2023 ന്റെ സ്വാഗതസംഘം ഓഫീസ് ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭ മന്ദിരത്തിലാണ് ഓഫീസ്. തിരുവനന്തപുരം ജില്ല കേന്ദ്ര കലാസമിതി സെക്രട്ടറി ബി.എൻ സൈജുരാജ് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് ചെയർപേഴ്സൺ ഗിരിജ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷീജ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, നഗരസഭ സിഡിഎസ് ചെയർപേഴ്സൺ എ. റീജ, സുചിത്ര, സുനിൽ മണമ്പൂർ, വിപിൻ കാരേറ്റ്, കടയ്ക്കാവൂർ അജയഘോഷ്, പ്രദീപ്, സുനി എന്നിവർ സന്നിഹിതരായിരുന്നു. കേരള സംഗീത നാടക അക്കാദമി തൃശ്ശൂരിൽ സംഘടിപ്പിച്ചിരുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്കാര സമർപ്പണം ആറ്റിങ്ങൽ നഗരസഭ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിൽ വച്ച് ഒക്ടോബർ 22, 23 തീയതികളിൽ നടക്കും.

പരിപാടിയുടെ ഉദ്ഘാടനം ഒക്ടോബർ 22 ചൊവ്വാഴ്ച അഞ്ചുമണിക്ക് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക, നഗരസഭ ചെയർപേഴ്സൺ അഡ്വ എസ്. കുമാരി, കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി, ജനറൽ കൗൺസിൽ അംഗം കല്ലറ ഗോപൻ, പ്രോഗ്രാം ഓഫീസർ വി.കെ അനിൽകുമാർ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ് പ്രദീപ്, തിരുവനന്തപുരം ജില്ലാ കേന്ദ്ര കലാസമിതി പ്രസിഡന്റ് കെ.എസ് ഗീതാ രംഗപ്രഭാത്, സെക്രട്ടറി ബി.എൻ സൈജുരാജ് തുടങ്ങിയവർ പങ്കെടുക്കുന്നു.

വൈകുന്നേരം 6:30 മുതൽ വിഖ്യാത സൂഫി സംഗീതജ്ഞരായ ബിൻസിയും ഇമാമും നയിക്കുന്ന ജനകീയ ജനപ്രിയഗാനങ്ങളും നാടകഗാനങ്ങളും ഗസലുകളും കോർത്തിണക്കിയ പ്രത്യേക സംഗീതപരിപാടി സോങ്ങ്സ് ഓഫ് സോൾ & സോയിൽ നടക്കും. ഒക്ടോബർ 23 വൈകുന്നേരം 5:30 മുതൽ നാടക പ്രതിഭകൾക്കുള്ള അവാർഡ് സമർപ്പണവും അക്കാദമി പുതുതായി രൂപീകരിച്ച ജില്ലാ കേന്ദ്ര കലാസമിതികളുടെ സംസ്ഥാനതല ഉദ്ഘാടനവും നടക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു, എംഎൽഎ ഒ.എസ് അംബിക, സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി,സെക്രട്ടറി, സെക്രട്ടറി കരിവെള്ളൂർ മുരളി, സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ പുഷ്പവതി പി.ആർ എന്നിവർ സന്നിഹിതരായിരിക്കും. 7:00 മണിമുതൽ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരങ്ങളിൽ മികച്ച നാടകത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ നാടകം മണികർണ്ണിക ഓഡിറ്റോറിയത്തിൽ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *