

വർക്കല: കേരള പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വിവിധ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുവരാറുള്ള ശാസ്ത്രോത്സവത്തിന്റെ വർക്കല ഉപജില്ലാ തലത്തിലുള്ള മത്സരങ്ങളുടെ ഉത്ഘാടനം ബുധനാഴ്ച പാളയംകുന്ന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു.

ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൂര്യ ആർ അധ്യക്ഷയായ സമ്മേളനത്തിൽ വർക്കല എ.ഇ ഓ സിനി ബി എസ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജ ബീഗം ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രിയങ്ക ബിറിൽ , പാളയംകുന്ന് ജി എച്ച് എസ് എസ് പ്രഥമ അധ്യാപിക സുജ എം , എസ് എം സി ചെയർമാൻ സരിത്ത് കുമാർ , റിസപ്ഷൻ റിസപ്ഷൻ കമ്മിറ്റി ചെയർമാൻ പി സുനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റിസപ്ഷൻ കമ്മിറ്റി കൺവീനർ ഷിജു അരവിന്ദൻ യോഗത്തിൽ നന്ദി പറഞ്ഞു. ശാസ്ത്രോത്സവം ഒക്ടോബർ 18 വരെ തുടരും .





