Breaking News

ഇളമ്പ ഹയർ സെക്കണ്ടറി സ്കൂളിൽ ‘ക്രിയേറ്റീവ് കോർണർ’

ആറ്റിങ്ങൽ: വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്ന തിൻ്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് എസ്.എസ്.കെയുടെ നേതൃത്വത്തിൽ ബി.ആർ.സി തലത്തിൽ നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണർ പദ്ധതിയുടെ ഉദ്ഘാടനം ഇളമ്പ ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ചിറയിൻകീഴ് എം.എൽ.എ ശശി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ബി.ആർ.സി തലത്തിൽ ക്രിയേറ്റീവ് കോർണർ അനുവദിക്കപ്പെട്ട ചുരുക്കം സ്കൂളുകളിൽ ഒന്നായി ഇളമ്പ ഗവ ഹയർ സെക്കൻ്ററി സ്കൂൾ മാറി. യു.പി തലത്തിൽ അഞ്ച് മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ആണ് ക്രിയേറ്റീവ് കോർണർ പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലൻ നായർ അധ്യക്ഷത വഹിച്ചു.എസ്.എസ്.കെ ജില്ലാ കോർഡിനേറ്റർ ശ്രീകുമാരൻ, എ.എം റിയാസ്, വാർഡ് മെമ്പർ സുജിത, ആറ്റിങ്ങൽ ബി.ആർ.സി യിലെ ബി.പി.സി വിനു, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സുഭാഷ്, വൈസ് പ്രസിഡന്റ് സുബിൻ, എസ്.എം.സി ചെയർമാൻ മഹേഷ്,സ്കൂൾ പ്രിൻസിപ്പൽ ബീനകുമാരി, ഹെഡ്മാസ്റ്റർ സുനിൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പ്രായോഗിക തലത്തിൽ എത്തിക്കുന്നതിനും അവ വിവിധ പാഠ്യവിഷയങ്ങളു മായി ബന്ധപ്പെടുത്തി കുട്ടികൾക്ക്‌ പരിശീലനം നൽകുന്നതിനു മായി കുസാറ്റിൻ്റെ സാങ്കേതിക സഹായത്തോട് കൂടിയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്

Related posts

Leave a Reply

Your email address will not be published. Required fields are marked *