Breaking News

ഓൺലൈൻ വ്യാപാരം നിയമം മൂലം നിയന്ത്രിക്കുക; വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് ആറ്റിങ്ങലിൽ വമ്പിച്ച സ്വീകരണം

ആറ്റിങ്ങൽ: ചെറുകിട വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 13ന് വ്യാപാരികൾ നടത്തുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് ജനുവരി 24ന് ആറ്റിങ്ങലിൽ സ്വീകരണം നൽകും. ഓൺലൈൻ വ്യാപാരം നിയമം മൂലം നിയ ന്ത്രിക്കുക, വിലക്കയറ്റം തടയുക, വഴിയോര കച്ചവടം നിയന്ത്രി ക്കുക, വാടകക്കെട്ടിടങ്ങൾക്ക് 18 ശതമാനം ജി.എസ്.ടി. നികുതി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം പിൻവലി ക്കുക, വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്ക പ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് നൽകുക തുടങ്ങി 14 ഓളം മുദ്രാവാക്യങ്ങൾ ഉയർത്തി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു ക്യാപ്റ്റനായി ജനുവരി 13 ന് കാസർഗോഡ് നിന്ന് ആരംഭിച്ച ജാഥ 25ന് തിരുവനന്തപുരത്ത് അവസാനിക്കും.

ആറ്റിങ്ങലിൽ എത്തിച്ചേരുന്ന ജാഥയ്ക്ക് സ്വീകരണം നൽകാനായി സംഘാടകസമിതി രൂപീകരിച്ചു. ഡി ബാലൻ സ്മാരക ഹാളിൽ ചേർന്ന യോഗം സിപിഐഎം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. സമിതി ആറ്റിങ്ങൽ ഏരിയ പ്രസിഡന്റ് ബ്രൗൺ അധ്യക്ഷത വഹിച്ചു. ട്രഷറർ എ.എൽ ഹുസൈൻ സ്വാഗതം ആശംസിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി, സിപിഐഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗങ്ങളായ സി.ദേവരാജൻ, ആർ.എസ് അനൂപ്, സിപിഐഎം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ചന്ദ്രബോസ്, വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി മോഹനൻ നായർ, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആറ്റിങ്ങൽ ഏരിയ സെക്രട്ടറി സോമകുമാർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ.രാമു, ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക, നഗരസഭാ ചെയർപേഴ്സൺ അഡ്വ എസ് കുമാരി തുടങ്ങിയവർ രക്ഷാധികാരികളായും. എം.പ്രദീപ്(ചെയർമാൻ), സോമകുമാർ(കൺവീനർ) എന്നിവർ ഭാരവാഹികളായുള്ള 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *