Breaking News

വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് പ്രീ-സ്കൂൾ ഉടമ മരിച്ചു

ആറ്റിങ്ങൽ: പ്രീ-സ്കൂൾ കുട്ടികളെ വീടുകളിൽ എത്തിച്ചശേഷം മടങ്ങുകയായിരുന്ന സ്കൂൾ വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് സ്വകാര്യ പ്രീ-സ്കൂൾ ഉടമ മരിച്ചു. ആറ്റിങ്ങൽ ചന്തറോഡിൽ പ്രവർത്തിക്കുന്ന ഷൈനിംഗ് സ്റ്റാർസ് പ്രീ-സ്കൂൾ ഉടമ അയിലം കാട്ടുചന്ത അഷ്ടമിയിൽ ദീപു (45) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് 3.20ഓടെ ദേശീയപാതയിലെ പൂവമ്പാറ പാലത്തിനുസമീപമായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തേക്ക് വന്നിരുന്ന ചെറിയ വാനും ആലംകോട് ഭാഗത്തേക്ക് പോയ ടാങ്കർ ലോറിയുമാണ് തമ്മിൽ കൂട്ടിയിടിച്ചത്.

ദീപുവാണ് വാൻ ഓടിച്ചിരുന്നത്. സ്കൂൾ ജീവനക്കാരിയായ അശ്വതിയും വാഹനത്തിലുണ്ടായിരുന്നു. അപകടത്തിൽ വാനിനുള്ളിൽ കുടുങ്ങിയ ഇരുവരെയും അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്.പരിക്കേറ്റവരെ ഉടൻ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ദീപുവിന്റെ ജീവൻ രക്ഷിക്കാനായില്ല. അശ്വതി ചികിത്സയിലാണ്.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *