
യുവാക്കളെ കായികരംഗത്തേക്ക് ആകർഷിക്കാൻ സർക്കാർ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും: മന്ത്രി
വർക്കല: മന്ത്രി ഒ. ജെ. ജനീഷ് വെള്ളിയാഴ്ച വൈകുന്നേരം ശിവഗിരി മഠം സന്ദർശിച്ചു. വൈകുന്നേരം 6.45ഓടെ മഠത്തിലെത്തിയ മന്ത്രിയെ ശിവഗിരി മഠം സെക്രട്ടറി സ്വാമി ശുഭാഗാനന്ദയും ട്രഷറർ ശാരദാനന്ദ സ്വാമികളും ചേർന്ന് സ്വീകരിച്ചു.

മന്ത്രി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ മുറിയിലെത്തി മന്ത്രി അനുഗ്രഹം വാങ്ങി. പിന്നാലെ സ്വാമിമാരും മന്ത്രിയും തമ്മിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. ശിവഗിരി മഠത്തിന്റെ പ്രവർത്തനങ്ങൾ, സാമൂഹിക-സാംസ്കാരിക വിഷയങ്ങൾ, യുവതലമുറ നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായതെന്ന് അറിയുന്നു.

ശേഷം ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയിലെത്തിയ മന്ത്രി പ്രത്യേക പൂജയും പ്രാർത്ഥനയും നടത്തി. ഗുരുദേവന്റെ സന്ദേശങ്ങൾ ഇന്നത്തെ സമൂഹത്തിനും ഏറെ പ്രസക്തമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.സന്ദർശനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ, ഇന്നത്തെ യുവതലമുറയിൽ മയക്കുമരുന്നിനോടും മൊബൈൽ ഫോൺ ഉപയോഗത്തോടുമുള്ള അമിത ആസക്തി വർധിച്ചുവരുന്നതായി മന്ത്രി പറഞ്ഞു. യുവാക്കളെ ഇത്തരം പ്രവണതകളിൽ നിന്ന് പിന്തിരിപ്പിക്കാൻ കായിക-സാംസ്കാരിക മേഖലകളിൽ കൂടുതൽ സജീവമാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനായി സംസ്ഥാന സർക്കാർ കായിക അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും, ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ യുവാക്കൾക്ക് പരിശീലനവും കളിസ്ഥലങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …