
വർക്കല: റെയിൽവേ മെയിൻ്റനൻസ് വാഹനം (ടവർ കാർ) തട്ടി വയോധികൻ മരിച്ചു. വർക്കല പ്ലാവഴികം ശ്രേയസിൽ വിജയകുമാർ (63) ആണ് മരിച്ചത്. വെട്ടൂർ പഞ്ചായത്ത് അംഗം ബീനയുടെ ഭർത്താവാണ് മരണപ്പെട്ട വിജയകുമാർ.

ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെ വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് കടയ്ക്കാവൂർ സ്റ്റേഷനിലേക്കായി മെയിൻ്റനൻസ് പ്രവർത്തനങ്ങൾക്ക് പോകുകയായിരുന്ന റെയിൽ വാഹനം തട്ടിയാണ് അപകടമുണ്ടായത്. വലിയമേലതിൽ ക്ഷേത്രത്തിനു സമീപത്ത് വെച്ചാണ് പെയിൻ്റിംഗ് തൊഴിലാളിയായ വിജയകുമാർ അപകടത്തിൽപ്പെട്ടത്.

പാളം മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയകുമാർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി അധികൃതർ അറിയിച്ചു.. ഭാര്യ: ബീന വി, മകൾ: ശാരി,മകൻ: ശരത്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …