Breaking News

പ്രകാശാനന്ദ സ്വാമിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തി ജോസ് കെ മാണി

വർക്കല : ശിവഗിരി മഠം മുൻ പ്രസിഡൻറ് പ്രകാശാനന്ദ സ്വാമിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിനായി കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണി ശിവഗിരിയിലെത്തി. ഇന്ന് വൈകുന്നേരം 4.20 നാണ് അദ്ദേഹം ശിവഗിരിയിലെത്തിയത്, മഠം പ്രസിഡൻറ് ബ്രഹ്മശ്രീ: വിശുദ്ധാനന്ദ സ്വാമികളെ നേരിൽ കണ്ട് അനുശോചനം അറിയിച്ചു.

തന്റെ പിതാവായ കെ എം മാണിയുമായി ആത്മബന്ധം പ്രകാശാനന്ദ സ്വാമികൾക്ക് ഉണ്ടായുരുന്നതായും, കോട്ടയത്ത് റബ്ബർ കർഷകരുടെ സമരവുമായി ബന്ധപ്പെട്ടു പ്രകാശാനന്ദ സ്വാമികൾ എത്തിയിരുന്നു എന്നതും അദ്ദേഹം അനുസ്മരിച്ചു. അതിനുശേഷം ശിവഗിരിയിലെ സമാധി പറമ്പിലെത്തി ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികളുടെ സമാധിയിൽ പുഷ്പാർച്ചന നടത്തി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ, ജില്ലാ ജനറൽ സെക്രട്ടറി വർക്കല സജീവ്, വർക്കല നിയോജക മണ്ഡലം പ്രസിഡണ്ട് ജെറി ചവർക്കോട്, അജയൻ കല്ലമ്പലം, ഉണ്ണി ചവർക്കോട് , വിനോദ് വർക്കല, ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് സാലി, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് പുഷ്കരൻ തുടങ്ങിയവർ അനുഗമിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *