Breaking News

വർക്കലയിൽ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കി കോൺഗ്രസ്സ് പ്രവർത്തകർ

വർക്കല : ഗവ:എൽ .പി .ജി .എസ് ലെ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകി കോൺഗ്രസ്സ് പ്രവർത്തകർ. കോൺഗ്രസ്സ് വർക്കല മണ്ഡലം കമ്മിറ്റിക്കുവേണ്ടി വാർഡ് കൗൺസിലറും ഡിസിസി വൈസ് പ്രസിഡന്റ്റുമായ പി എം ബഷീറിന്റെ ആവശ്യപ്രകാരം കെ പി സി സി സെക്രട്ടറി ബി ആർ എം ഷഫീർ മൂന്ന് ഫോണുകളും,വർക്കലയിലെ പ്രമുഖ വ്യാപാരിയായ നവാസ്, ഡോക്ടർ അനീഷ്, പ്രവാസി കോൺഗ്രസിലെ ബഫക്കി എന്നിവർ നൽകിയ ഓരോ ഫോണുകൾ ഉൾപ്പെടെ ആറു ഫോണുകളാണ് സ്കൂൾ ഹെഡ്മിസ്ട്രെസ്സിന്റെ ചുമതല വഹിക്കുന്ന ബ്ലൈസ്സിയും എസ്സ് എം സി ചെയർമാൻ പി എം സാജുവും ചേർന്ന് ഏറ്റ് വാങ്ങിയത്. ചടങ്ങിൽ വാർഡ് കൗൺസിലർ സലിം, കോൺഗ്രസ് നേതാക്കളായ സജീവേളിക്കാട്, അജി വേളിക്കാട്, സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി രേഖ എസ്സ് ആർ ജി കൺവീനർ ശോഭന തുടങ്ങിയവർ പങ്കെടുത്തു.

താലൂക്കിലെ നിരവധി സ്കൂളുകളിൽ ഓൺലൈൻ പഠന സൗകര്യത്തിനായി ധാരാളം കുട്ടികൾ ബുദ്ധിമുട്ടുന്നുണ്ടെന്നും സാംസ്കാരിക പ്രവർത്തകരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും സഹായത്തോടെ നിരവധി കുട്ടികൾക്ക് സഹായമെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ബി ആർ എം ഷഫീർ പറഞ്ഞു. വർക്കലയിലെ കൊച്ചു സ്‌കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം ഇവിടത്തെ പ്രവർത്തന മികവുകൊണ്ട് വലിയ സ്‌കൂളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടെ മുപ്പത്തിനാലോളം
കുട്ടികൾക്കാണ് പഠനത്തിനായി ഫോൺ സൗകര്യം ഇല്ലാത്തത്. അധ്യാപകരും വാർഡ് കൗൺസിലറും എസ് എം സി യുടെയും കൂട്ടായ പ്രവർത്തനത്തിൽ എല്ലാ കുട്ടികൾക്കും ഫോണുകൾ നൽകി സ്കൂളിനെ സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ ആക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും ബ്ലൈസി ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തുന്നതിനിടയിൽ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *