

വർക്കല:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളികളായി പ്രവർത്തിച്ച ആംബുലൻസ് ഡ്രൈവർമാർ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി സേവനം നൽകി കൊണ്ടിരിക്കുന്നു. വർക്കലയിലുള്ള ആംബുലൻസ് ഡ്രൈവർമാരെ വർക്കല സബ് ആർ. ടി.ഓഫീസിലെ ജീവനക്കാർ ആദരിക്കുകയും ഭക്ഷ്യ കിറ്റു നൽകുകയും ചെയ്തു. ഉദ്ഘടനം ജോയിന്റ് ആർ. ടി. ഓ ശ്രീ ബിജു നിർവഹിക്കുകയുണ്ടായി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആർ. ശരത്ചന്ദ്രൻ, എ. എം. വി. ഐ ദീപു, പി ആർ ഓ മായ എന്നിവർ പ്രസംഗിച്ചു. ആംബുലൻസിൽ രോഗിയോടൊപ്പം ഒറ്റയ്ക്കാണവർ ആശുപത്രിയിലേക്ക് പായുന്നത് അവരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് .