Breaking News

മലയാളികള്‍ക്ക് വിഷു ആശംസയുമായി പ്രഭാസ്

മലയാളികള്‍ക്ക് വിഷുദിനാശംസയുമായി തെലുങ്ക് താരം പ്രഭാസും രാധേശ്യാം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും. ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടാണ് താരം ആശംസകള്‍ നേര്‍ന്നത്. മെനി ഫെസ്റ്റിവല്‍സ് വണ്‍ ലൗവ് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. തവിട്ടു നിറത്തിലുള്ള ബനിയന്‍ ധരിച്ച് ആരെയോ നോക്കി ചിരിക്കുന്ന പ്രഭാസിന്റെ ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം താരം റൊമാന്റിക് വേഷത്തില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും രാധേശ്യാമിന് ഉണ്ട്. റോമിന്റെ പശ്ചാത്തലത്തിലും രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തിലും അടിസ്ഥാനപ്പെടുത്തി ചിത്രീകരിച്ച ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ആരാധകരെ ആവേശത്തിലാക്കി. ബോളിവുഡ് താരം പൂജ ഹെഡ്‌ഗെയാണ് നായിക. യു.വി.ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാ കൃഷ്ണ കുമാറാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *