Breaking News

വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി

പാലക്കാട്: സംസ്ഥാനം വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പവര്‍കട്ട് തിരിച്ചുവരാനുള്ള സാധ്യതയും മന്ത്രി തള്ളിക്കളഞ്ഞില്ല. പവര്‍ കട്ട് വേണോ വേണ്ടയോ എന്ന് 21 ന് ചേരുന്ന ഉന്നതതല യോഗത്തിന് ശേഷം അറിയാമെന്നായിരുന്നു ഇക്കാര്യത്തില്‍ മന്ത്രിയുടെ പ്രതികരണം. ഓണം കഴിഞ്ഞ് ലഭിക്കുന്ന മഴയെ ആശ്രയിച്ചാവും കറണ്ടിന്റെവരവും പോക്കും.

പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോള്‍ കെ.എസ്.ഇ.ബി മുന്നോട്ട് പോകുന്നത്. ഇതിലൂടെ പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം ഉണ്ട്. മഴ കുറഞ്ഞതും പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദായതുമാണ് തിരിച്ചടിയായത്. നഷ്ടം നികത്താന്‍ സര്‍ചാര്‍ജും പരിഗണനയിലുണ്ട്. തിങ്കളാഴ്ച കെ.എസ്.ഇ.ബി ചെയര്‍മാന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ചാകും സര്‍ക്കാരിന്റെ തുടര്‍ നടപടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *