

വര്‍ക്കല: വര്‍ക്കല നഗരസഭയില്‍ കര്‍ഷകദിനാചരണം സംഘടിപ്പിച്ചു. വര്‍ക്കല നഗരസഭയും കൃഷിഭവനും സംയുക്തമായാണ് കര്‍ഷകദിനം ആചരിച്ചത്. ഇന്ന് രാവിലെ 9 ന് എസ്.ആര്.മിനി ആഡിറ്റോറിയത്തില്‍ അഡ്വ.വര്‍ക്കല ജോയി എം.എല്‍.എ കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്തു.

കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി ചടങ്ങില്‍ വര്‍ക്കല നഗരസഭയിലെ തെരഞ്ഞെടുത്ത മാതൃകാ കര്‍ഷകരെ ആദരിച്ചു. വര്‍ക്കല നഗരസഭ ചെയര്മാന് കെ.എം.ലാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്.വി.വിജി സ്വാഗതം പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍മാര്‍, നഗരസഭയിലെയും കൃഷിഭവനിലെയും ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

