
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎ) ദുർബലപ്പെടുത്തുന്ന കേന്ദ്രസർക്കാരിന്റെ പുതിയ ഫണ്ടിങ് നയത്തിനെതിരെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി.
ഗ്രാമീണ മേഖലകളിലെ അവിദഗ്ധ തൊഴിൽ ചെയ്യുന്ന പ്രായപൂർത്തിയായ വ്യക്തികൾക്ക് തൊഴിൽ ഉറപ്പാക്കുകയും ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസത്തെ തൊഴിൽ നിയമപരമായി ഉറപ്പുനൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയത്. സ്ത്രീ ശാക്തീകരണം, സാമൂഹിക നീതി, സാമ്പത്തിക സുരക്ഷിതത്വം, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ പദ്ധതി നിർണായകമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ഗ്രാമങ്ങളുടെ മുഖച്ഛായ മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

2025-26 സാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം ജില്ലയിൽ മാത്രം 1,08,16,163 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെട്ടതായും സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിൽ തിരുവനന്തപുരം ഒന്നാം സ്ഥാനത്താണെന്നും പ്രമേയം വ്യക്തമാക്കുന്നു.
എന്നാൽ പുതിയ ഫണ്ടിങ് പാറ്റേൺ പ്രകാരം ചെലവ് 60:40 എന്ന അനുപാതത്തിലേക്ക് മാറ്റുന്നതോടെ പദ്ധതിയുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ ആശങ്ക. ഓരോ യൂണിറ്റിലെയും ചെലവിന്റെ 40 ശതമാനം സംസ്ഥാന സർക്കാർ വഹിക്കേണ്ട സാഹചര്യം ഉണ്ടാകുന്നത് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നും പ്രമേയത്തിൽ പറയുന്നു.

പുതിയ സംവിധാനത്തിൽ തൊഴിൽ ദിനങ്ങൾ 100ൽ നിന്ന് 125 ആയി വർധിപ്പിച്ചിട്ടുണ്ടെങ്കിലും, ടാർഗറ്റ് അടിസ്ഥാനത്തിൽ പരിമിത ഗുണഭോക്താക്കളിലേക്ക് പദ്ധതി ചുരുങ്ങാൻ സാധ്യതയുണ്ടെന്നും ഇതുമൂലം നിരവധി ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനം പ്രതിസന്ധിയിലാകുമെന്നും ജില്ലാ പഞ്ചായത്ത് വിലയിരുത്തി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യവും തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കുന്ന തരത്തിൽ കേന്ദ്ര സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …