Breaking News

സുരക്ഷാപ്രശ്‌നം: മണിപ്പൂരിലെത്തിയ രാഹുലിനെ തടഞ്ഞ് പോലീസ്

ഇംഫാല്‍: സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി മണിപ്പൂരിലെത്തിയ രാഹുല്‍ഗാന്ധിയെ തടഞ്ഞ് പോലീസ്. ചുരാചന്ദ്പൂരിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതിനിടെയാണ് മണിപ്പൂര്‍ പോലീസ് രാഹുലിനെ തടഞ്ഞത്. റോഡില്‍ വച്ച ബാരിക്കേഡ് നീക്കാന്‍ പോലീസ് തയ്യാറായില്ല. കോണ്‍ഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടക്കുകയാണ്. കലാപം രൂക്ഷമായിരുന്ന ചുരാചന്ദ്പൂരിന് 33 കിലോമീറ്റര്‍ അകലെ വിഷണുപൂരില്‍ വച്ചാണ് രാഹുലിനെയും സംഘത്തെയും പോലീസ് തടഞ്ഞത്. നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കം നടക്കുകയാണ്. രാഹുല്‍ പോകുന്ന മേഖലയില്‍ സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ കടത്തി വിടാനാകിലെന്ന നിലപാടിലാണ് പൊലീസ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *